News - 2024

ഓഗസ്റ്റിൽ ഫ്രാന്‍സിസ് പാപ്പ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തും

പ്രവാചകശബ്ദം 22-05-2023 - Monday

ലിസ്ബണ്‍: പോർച്ചുഗലിലെ ലിസ്ബണില്‍ ഓഗസ്റ്റിൽ നടക്കുന്ന ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ മരിയന്‍ പ്രത്യക്ഷീകരണംകൊണ്ട് ആഗോള ശ്രദ്ധയാകര്‍ഷിച്ച ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കും. ആഗസ്റ്റ് 2 മുതൽ 6 വരെ നടക്കുന്ന ലോക യുവജന സംഗമത്തില്‍ മാർപാപ്പ പങ്കെടുക്കുകയും ഓഗസ്റ്റ് 5ന് ഫാത്തിമയില്‍ സന്ദർശനം നടത്തുമെന്നുമാണ് വത്തിക്കാന്‍ ഇന്നു സ്ഥിരീകരിച്ചിരിക്കുന്നത്.

പോർച്ചുഗലിന്റെ തലസ്ഥാനവും മഹാനഗരവുമായ ലിസ്ബൺ, ഫാത്തിമയിൽ നിന്ന് ഏകദേശം 75 മൈൽ അകലെയാണ്. 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ഫാത്തിമയിൽ ആറു തവണയാണ് പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ, ഫ്രാൻസിസ്കോ, ജസീന്ത എന്നിവർക്കു പ്രത്യക്ഷപ്പെട്ടത്.

മുന്‍പ് പനാമ, പോളണ്ട്, ബ്രസീൽ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കത്തോലിക്ക യുവജന സമ്മേളനങ്ങളിൽ പങ്കെടുത്തതിന് ശേഷമാണ് 86 വയസ്സുള്ള മാർപാപ്പ ലിസ്ബണിലേക്ക് യാത്ര തിരിക്കുക. 2022 ആഗസ്റ്റിലാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും, മഹാമാരിയെ തുടര്‍ന്നു 2023 ആഗസ്റ്റിലേക്കു യുവജന സംഗമം നീട്ടിവെയ്ക്കുകയായിരിന്നു. 1985-ൽ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയാണ് മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന ലോക യുവജനദിനത്തിന് ആരംഭം കുറിച്ചത്. ദശലക്ഷക്കണക്കിന് ചെറുപ്പക്കാരെ ആകർഷിക്കുന്ന സംഗമം ആഗോള ശ്രദ്ധ നേടുന്ന സംഗമം കൂടിയാണ്.

Tag: Pope Francis will travel to World Youth Day, visit Fatima, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »