India - 2024

നൂറുമേനി ദൈവവചന മനഃപാഠമത്സരത്തിലെ വിജയികളുടെ മഹാസംഗമം ചങ്ങനാശേരി അതിരൂപതയില്‍ നടന്നു

പ്രവാചകശബ്ദം 11-06-2023 - Sunday

ചങ്ങനാശേരി: ദൈവവചനം ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പസ്തോലേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നൂറുമേനി ദൈവവചന മനഃപാഠമത്സരത്തിലെ വിജയികളുടെ നൂറുമേനി മഹാ സംഗമം എസ്ബി കോളജ് കാവുകാട്ട് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദ്ദിനാള്‍. സഭയുടെ സാമൂഹിക കാരുണ്യ പ്രവർത്തനം വചനത്തിന്റെ പൂർത്തീകരണമാണ്. മറ്റ് രൂപതകൾക്ക് എന്നും മാർഗദർശനം പകരുന്ന ചങ്ങനാശേരി അതിരൂപതയിൽ ആവിഷ്കരിച്ച നൂറുമേനി വചന മനഃപാഠ മത്സര പദ്ധതി മാതൃകാപരമാണ്.

കുട്ടികളുടെയും യുവജനങ്ങളുടെയും മതബോധനത്തിനും വചന പഠനത്തിനും ആ ധുനിക സാങ്കതിക മാധ്യമങ്ങൾ ഉപയോഗപ്പെടുത്തണം- അദ്ദേഹം ഓർമിപ്പിച്ചു. നൂറുമേനി സീസൺ ടു പ്രഖ്യാപനവും കർദ്ദിനാൾ നിർവഹിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. വചനം സ്വന്തമാക്കു ന്നതാണ് മഹത്തായ സമ്പത്തെന്നും വചനം ജീവിതത്തെ വിശുദ്ധീകരിക്കുമെന്നും മാർ പെരുന്തോട്ടം പറഞ്ഞു.

സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തി. മുൻ ഡിജിപി ഡോ. സിബി മാത്യൂസ്, നടനും സംവിധായകനുമായ ജോണി ആന്റണി, അതിരൂപത ബൈബിൾ അപ്പസ്തോലേറ്റ് കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, നൂറുമേനി സംഘാടകസമിതി ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, വി കാരി ജനറാൾമാരായ മോൺ. വർഗീസ് താനമാവുങ്കൽ, മോൺ. ജോസഫ് വാണിയ പുരയ്ക്കൽ, മാക് ടിവി ഡയറക്ടർ ഫാ.ആന്റണി എത്തയ്ക്കാട്ട്, ഡോ.റൂബിൾ രാജ്, ഡോ.പി.സി. അനിയൻകുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.

നൂറുമേനി ഗ്രാൻഡ് ഫിനാലെ ഓഡിയോ വിഷ്വൽ മെഗാ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കുട്ടനാട് റീജണിലെ കായൽപ്പുറം സെന്റ് ജോസഫ് ഇടവകയിലെ കൊച്ചുറാണി സിബിച്ചൻ പറപ്പള്ളി ആൻഡ് ഫാമിലി, രണ്ടാം സ്ഥാനം നേടിയ ചങ്ങനാശേരി റീജ ണിലെ സെന്റ് മേരീസ് പാറേൽ ഇടവക ടി.ടി. ജോൺ കുംഭവേലിൽ ആൻഡ് ഫാമിലി, മൂന്നാംസ്ഥാനം നേടിയ തിരുവനന്തപുരം റീജണിലെ പൊങ്ങുംമൂട് സെന്റ് അൽഫോ ൻസ ഇടവക കെ.കെ. തോമസ് കുരിശുംമൂട്ടിൽ ആൻഡ് ഫാമിലി, നാലാം സ്ഥാനം കര സ്ഥമാക്കിയ സിമി സെബാസ്റ്റ്യൻ മങ്ങോട്ട് ആൻഡ് ഫാമിലി, സുമ ജോസ് മുരിങ്ങമറ്റം ആൻഡ് ഫാമിലി എന്നിവരെയും വ്യക്തിഗത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലി ല്ലി ജേക്കബ് കോച്ചേരിപ്പടവിലിനെയും സമ്മേളനത്തിൽ ആദരിച്ചു.


Related Articles »