India - 2024

ധന്യൻ ജോസഫ് വിതയത്തിൽ അനുസ്മരണം നടത്തി

പ്രവാചകശബ്ദം 24-07-2023 - Monday

കുഴിക്കാട്ടുശേരി (മാള): അപരൻ തന്റെ സഹോദരൻ കൂടിയാണെന്ന തിരിച്ചറിവുണ്ടാകണമെന്നും അത് എല്ലാ കലഹങ്ങൾക്കും പരിഹാരമാണെന്നും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മണിപ്പുരിലെ കിരാത സംഭവങ്ങളും കലാപങ്ങളും വേഗത്തിൽ അവസാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കുഴിക്കാട്ടുശേരി തീർത്ഥാടന കേന്ദ്രത്തിൽ ധന്യൻ ജോസഫ് വിതയത്തിൽ അനുസ്മരണ ദിനത്തിൽ സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.

വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി, പോസ്റ്റുലേറ്റർ ഫാ. ബെനഡിക്ട് വടക്കേക്കര, പുത്തൻചിറ ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ, തീർ ഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഫാ. ആന്റണി പുതുശേരി, ഫാ. ഡേവീസ് കിഴക്കുംതല, ഫാ. ലിന്റോ മാടമ്പി സിഎംഐ, ഫാ. ജെയ്ൻ കടവിൽ എന്നിവർ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 158-ാം ജന്മദിനവും 59-ാം ചരമവാർഷികവും അനുസ്മരിച്ച തിരുക്കർമങ്ങളിൽ സഹകാർമികരായിരുന്നു.

വിശുദ്ധ മറിയം ത്രേസ്യയുടെയും ധന്യൻ ജോസഫ് വിതയത്തിലച്ചന്റെയും ഭൗതികശരീരം അടക്കം ചെയ്ത തീർത്ഥാടനകേന്ദ്രത്തിൽ കാഴ്ച സമർപ്പണത്തെ തുടർന്ന് ദീപം തെളിയിച്ച് തിരുകർമങ്ങൾ ആരംഭിച്ചു. പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം ശ്രാദ്ധഊട്ടും നടന്നു.

ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ റോസ്മിൻ മാ ത്യു, കൗൺസിലേഴ്സ്, വിവിധ പ്രൊവിൻഷ്യൽസ്, സുപ്പീരിയേഴ്സ്, വിവിധ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെയുള്ളവർ പരിപാടികൾക്കു നേതൃത്വം നൽകി.


Related Articles »