India - 2024

ഇറ്റലിയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗത സമൂഹത്തിനു ആദ്യമായി ഇന്ത്യക്കാരിയായ മദർ ജനറല്‍

പ്രവാചകശബ്ദം 18-08-2023 - Friday

ആലുവ: ഇറ്റലിയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗത സന്യാസിനീ സമൂഹത്തിന്റെ മദർ ജനറലായി സിസ്റ്റർ മരിയ എലീസ കരിപ്പുക്കാട്ടിലിനെ തെരഞ്ഞെടുത്തു. 19-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ സന്യാസിനീ സമൂഹത്തിന്റെ ഇന്ത്യക്കാരിയായ ആദ്യ മദർ ജനറലാണ് സിസ്റ്റർ മരിയ എലീസ. പാലക്കാട് രൂപതയിൽ കരിമ്പ ഇടവകയിൽ പരേതനായ ജോസഫ് - ത്രേസ്യ ദമ്പതികളുടെ മകളാണ്.

1820-ല്‍ ഇറ്റലിയിലെ ജെനോവയില്‍ സ്ഥാപിതമായ സന്യാസ സമൂഹമാണ് സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗത. വിദ്യാഭ്യാസം, വയോജന പരിപാലനം, സാമൂഹിക പ്രവർത്തനം, ഇടവക പ്രവർത്തനം, സ്‌കൂളുകൾ, നഴ്‌സറികൾ എന്നീ മേഖലകളിലാണ് സന്യാസ സമൂഹം തങ്ങളുടെ ശുശ്രൂഷ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.


Related Articles »