India - 2025
കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ഭീകരവാദ അടിമത്തം ആശങ്കപ്പെടുത്തുന്നു: സിബിസിഐ ലെയ്റ്റി കൗൺസിൽ
പ്രവാചകശബ്ദം 26-11-2023 - Sunday
കൊച്ചി: ഭീകരവാദത്തെ തള്ളിപ്പറയാതെ താലോലിക്കുന്ന കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ഭീകരവാദ അടിമത്തം ആശങ്കപ്പെടുത്തുന്നുവെന്നും രാജ്യാന്തര ഭീകര മാഫിയകൾക്കു കേരളത്തിൽ വളരാൻ ഭരണസംവിധാനങ്ങൾ സാഹചര്യം സൃഷ്ടിക്കരുതെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ.
രാഷ്ട്രീയ പാർട്ടികളിലൂടെ ഭീകരവാദശക്തികൾ ഭരണസംവിധാനങ്ങൾക്കുള്ളിലേയ്ക്കും നുഴഞ്ഞുകയറിയിരിക്കുന്നതിൻ്റെ തെളിവാണ് സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളുടെ കണക്കെടുക്കാനുള്ള സർക്കാർ ഉത്തരവ്. ഉത്തരവ് മരവിപ്പിച്ചെങ്കിലും ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ക്രൈസ്തവ വിരുദ്ധ അജൻഡകൾ പുറത്തുകൊണ്ടുവരണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.