News - 2024

വനിത പൗരോഹിത്യ സ്വവർഗാനുരാഗ വിഷയങ്ങളില്‍ സഭയുടെ നിലപാടിനൊപ്പം മുൻപോട്ടു പോകണം: ജർമ്മന്‍ മെത്രാൻമാർക്ക് വത്തിക്കാന്‍റെ താക്കീത്

പ്രവാചകശബ്ദം 28-11-2023 - Tuesday

വത്തിക്കാന്‍ സിറ്റി: ജർമ്മനിയിലെ സഭ ആരംഭിച്ച സിനഡൽ ചർച്ചകളുടെ ഭാഗമായി പ്രതിനിധികൾ വത്തിക്കാനുമായി കൂടികാഴ്ച നടത്തുമ്പോൾ വനിതാ പൗരോഹിത്യം, സ്വവർഗാനുരാഗം തുടങ്ങിയ സഭ തീർപ്പ് കൽപ്പിച്ചിരിക്കുന്ന വിഷയങ്ങൾ പരിഗണനയ്ക്ക് എടുക്കാൻ പാടില്ലായെന്ന് ജർമ്മൻ മെത്രാന്മാരോട് വത്തിക്കാൻ. ഈ നിർദ്ദേശം ലംഘിച്ചാൽ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നു വത്തിക്കാൻ ഒക്ടോബർ 23നു എഴുതിയ കത്തിൽ പറയുന്നു. ജർമ്മൻ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറൽ ബീറ്റ് ജിൽസിന് സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ എഴുതിയ കത്തിന്റെ പകര്‍പ്പ് എല്ലാ ജർമ്മൻ മെത്രാന്മാർക്കും അയച്ചു നൽകിയിട്ടുണ്ട്. കത്ത് നവംബർ 25നു ജർമ്മൻ മാധ്യമമായ ടാഗസ്പോസ്റ്റ് ആണ് പ്രസിദ്ധീകരിച്ചത്.

ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ജർമ്മൻ മെത്രാന്മാരും, റോമൻ കൂരിയയുടെ പ്രതിനിധികളും തമ്മിൽ നടന്നിരുന്നു. അടുത്തവർഷം ജനുവരി, ഏപ്രിൽ, ജൂലൈ, മാസങ്ങളിൽ ഇതിന്റെ തുടർ ചർച്ചകൾ നടക്കും. ഫ്രാന്‍സിസ് പാപ്പ വിളിച്ചുചേർത്ത ആഗോള സിനഡ് പുരോഗമിക്കുന്നുണ്ടെന്നും, അതിനാൽ ആഗോള സഭയുടെ പാതയെ ബഹുമാനിക്കേണ്ടതുണ്ടെന്നും വത്തിക്കാന്റെ കത്തിൽ പറയുന്നു. ആഗോള സിനഡിന് പ്രാമുഖ്യം നൽകാത്ത സമാന്തരമായ മറ്റൊന്ന് ആശയകുഴപ്പം സൃഷ്ടിക്കും. ഓർഡിനാഷിയോ സാക്കർഡോക്ടാലിസ് എന്ന അപ്പസ്ത്തോലിക ലേഖനത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സഭയ്ക്ക് സ്ത്രീകൾക്ക് പൗരോഹിത്യം നൽകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിന്നു.

ഫ്രാൻസിസ് മാർപാപ്പയും പലതവണ ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണിതെന്ന് കത്തിൽ പറയുന്നു. ആളുകളെ വിധിക്കരുത് എന്നുള്ളതിനെ സംബന്ധിച്ച് നിരവധി വസ്തുതകൾ ഉണ്ടെങ്കിലും, ഈ പ്രവർത്തി സഭയുടെ ധാർമികതയിൽ മാറ്റം വരുന്നില്ലായെന്ന് സ്വവർഗാനുരാഗത്തെ പരാമർശിച്ച് കർദ്ദിനാൾ പരോളിൻ പറഞ്ഞു. ലോകത്തിന് അനുരൂപപെടുന്ന വലിയ തെറ്റിൽ വീഴരുത് എന്ന് ജർമ്മനിയിലെ വിശ്വാസികളെ 2019ൽ ഫ്രാന്‍സിസ് പാപ്പ എഴുതിയ കത്തിൽ ഓർമിപ്പിച്ച കാര്യവും വത്തിക്കാന്റെ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


Related Articles »