India - 2025
25-ാമത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 14 മുതൽ
പ്രവാചകശബ്ദം 31-12-2023 - Sunday
ചങ്ങനാശേരി: 25-ാമത് അതിരൂപത ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 14 മുതൽ 18 വരെ ചങ്ങനാശേരി കത്തീഡ്രൽ പള്ളി അങ്കണത്തിൽ നടക്കും. പ്രശസ്‌ത വചനപ്രഘോഷകൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ആൻഡ് ടീമാണ് കൺവൻഷൻ നയിക്കുന്നത്. വൈകുന്നേരം നാലുമുതൽ രാത്രി ഒമ്പതുവരെയാണ് കൺവൻഷൻ സമയം. കൺവെൻഷന് ഒരുക്കമായി നടന്ന വിളംബര സമ്മേളനം കത്തീഡ്രൽ പള്ളിയിൽ അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ ഉദഘാടനം ചെയ്തു. കത്തീഡ്രൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
വികാരി ജനറാൾ മോൺ. വർഗീസ് താനമാവുങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി. കുടുംബക്കൂട്ടായ്‌മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, ഫാ. ടോ ജോ പുളിക്കപ്പടവിൽ, ഡോ. റൂബിൾ രാജ്, ചെറിയാൻ നെല്ലുവേലി, ബാബു ക ളീക്കൽ, ടോമിച്ചൻ അയ്യരുകുളങ്ങര, എ.ജെ. ജോസഫ്, സൈബി അക്കര, ജോബി തൂമ്പുങ്കൽ, ആൻസി ചേന്നോത്ത്, ഇ.ജെ. ജോസഫ്, സിബി മുക്കാട ൻ, ജയിംസ് ആറുപറ, ടോമിച്ചൻ കൈതക്കളം, സിസ്റ്റർ ചെറുപുഷ്പം തുടങ്ങിയവർ പ്രസംഗിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ തുടങ്ങിയവർ രക്ഷാധികാരികളായി 101 അംഗ സ്വാഗതസംഘവും രൂ പീകരിച്ചു.