News
ബൈബിളും ശാസ്ത്രവും; 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓൺലൈൻ ക്ലാസ് ഇന്ന് ZOOM-ൽ
പ്രവാചകശബ്ദം 06-01-2024 - Saturday
ബൈബിളിൽ തെറ്റുകളുണ്ടോ? വിശുദ്ധ ഗ്രന്ഥത്തിന്റെ ശാസ്ത്രീയത എന്താണ് ? ശാസ്ത്രീയ കാര്യങ്ങളെ കുറിച്ചുള്ള ബൈബിളിലെ വിവരണങ്ങൾ ശരിയാണോ? ദൈവം മനുഷ്യനെ എങ്ങനെയാണ് സൃഷ്ടിച്ചത്? ഇതും ശാസ്ത്രീയ നിഗമനങ്ങളും തമ്മിൽ ബന്ധമുണ്ടോ? ദൈവം മനുഷ്യനെ മണ്ണ് കുഴച്ചാണോ സൃഷ്ടിച്ചത്? സൃഷ്ടിയെ കുറിച്ച് ബൈബിളിൽ പറയുന്നതും ബിംഗ് ബാംഗ് തിയറി പറയുന്ന കാര്യങ്ങളും തമ്മിൽ ബന്ധമുണ്ടോ? വൈരുദ്ധ്യമുണ്ടോ? ഇവ എങ്ങനെ മനസിലാക്കും? ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് ദൈവത്തിന്റെ സ്ഥാനം ഇല്ലാതാകുമോ? തുടങ്ങീ വിവിധ ചോദ്യങ്ങൾക്കു ഉത്തരങ്ങളുമായി ഓൺലൈൻ ക്ലാസ് ഇന്ന് ശനിയാഴ്ച (2024 ജനുവരി 6) നടക്കും.
'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ രണ്ടാം ഭാഗമായ 'ദൈവവചനം' സീരീസിലെ നാലാം ക്ലാസിലാണ് 'ബൈബിളും ശാസ്ത്രവും' വിഷയം അവതരിപ്പിക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് ഒരുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസിന്റെ സമാപനത്തിൽ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്.
➧ Zoom Link
➧ Meeting ID: 864 173 0546
➧ Passcode: 3040
➧ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക