News - 2024
'ക്രിസ്ത്യന്‍ അപ്പോളജറ്റിക്സ്' ഓണ്‍ലൈന്‍ കോഴ്സ് ജനുവരി 10നു ആരംഭിക്കും
പ്രവാചകശബ്ദം 08-01-2024 - Monday
'ക്രിസ്ത്യന്‍ അപ്പോളജറ്റിക്സ്' വിഷയത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ കോഴ്സിന് ജനുവരി 10നു തുടക്കമാകും. കോട്ടയം വടവാതൂരിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് (പൗരസ്ത്യ വിദ്യാപീഠം) ഒരുക്കുന്ന ഓണ്‍ലൈന്‍ കോഴ്സിന് നിരവധി പേരാണ് ഇതിനോടകം അഡ്മിഷന്‍ നേടിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങളും പ്രശ്നങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമായി 24 വിഷയങ്ങളിലായാണ് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതര്‍ നയിക്കുന്ന ക്ലാസ് നടക്കുക.
അല്‍മായരെ ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെടുത്തുവാനും വിശ്വാസത്തിന് സാക്ഷ്യം നല്‍കാനും വിശ്വസിക്കുന്ന കാര്യങ്ങള്‍ യുക്തിസഹമായി മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുക. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പൗരസ്ത്യ വിദ്യാപീഠം സര്‍ട്ടിഫിക്കറ്റ് നല്‍കും.
ക്രിസ്തീയ വിശ്വാസത്തിനും കത്തോലിക്ക സഭയ്ക്കും നേരെ സോഷ്യല്‍ മീഡിയയില്‍, ചലച്ചിത്രമേഖലയില്‍, മറ്റിടങ്ങളില്‍ നിന്നു ഉയരുന്ന ആരോപണങ്ങള്‍ക്കു വിശ്വാസം മുറുകെ പിടിച്ച് എങ്ങനെ മറുപടി നല്‍കാം, വിശ്വാസത്തെ വിഷയാധിഷ്ഠിതമായും യുക്തിസഹജമായും ക്രിയാത്മകമായും എപ്രകാരം അവതരിപ്പിക്കാം തുടങ്ങിയ ലക്ഷ്യങ്ങളും ഈ കോഴ്സിനുണ്ട്.
⧫ അന്വേഷണങ്ങള്‍ക്കും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട നമ്പര്‍:
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍- +91 9447 11 21 04 (Whatsapp Only)