India - 2024

മാർ ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപത അഡ്മിനിസ്ട്രേറ്റർ

പ്രവാചകശബ്ദം 13-01-2024 - Saturday

കാക്കനാട്: ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന മാർ റാഫേൽ തട്ടിൽ പിതാവ് സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിൽ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മാർ ജോസഫ് കൊല്ലംപറമ്പിലിനെ മേജർ ആര്‍ച്ച് ബിഷപ്പ് നിയമിച്ചു. ഇന്നു വൈകുന്നേരം സിനഡുസമ്മേളനത്തിൽവച്ച് അഡ്മിനിസ്ട്രേറ്റർ മേജർ ആർച്ചുബിഷപ്പിന്റെ മുമ്പിൽ വിശ്വാസപ്രഖ്യാപനം നടത്തി ചുമതലയേറ്റു.

2022 ഒക്ടോബർ 22നു ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ ജോസഫ് കൊല്ലംപറമ്പിൽ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് എന്ന നിലയിൽ സേവനം ചെയ്തുവരികയായിരുന്നു. ഷംഷാബാദ് രൂപതയിൽ പുതിയ മെത്രാൻ സ്ഥാനം ഏറ്റെടുക്കുന്നതുവരെ രൂപതയുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത് അഡ്മിനിസ്ട്രേറ്റർ ആയിരിക്കും.


Related Articles »