India - 2025

കെഎൽസിഎ 52-ാമത് സംസ്ഥാന ജനറൽ കൗൺസിൽ സമ്മേളനം

28-01-2024 - Sunday

പാലക്കാട്: കെഎൽസിഎ 52-ാമത് സംസ്ഥാന ജനറൽ കൗൺസിൽ സമ്മേളനം സുൽത്താൻപേട്ട സെൻ്റ് സെബാസ്റ്റ്യൻസ് കത്തീഡ്രൽ അങ്കണത്തിൽ നടന്നു. സുൽത്താൻപേട്ട ബിഷപ് ഡോ. അന്തോണി സാമി പീറ്റർ ഉദ്ഘാടനം ചെയ്തു. ലത്തീൻ കത്തോലിക്കർ അവകാശങ്ങൾക്കുവേണ്ടി മുന്നിട്ടിറങ്ങണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്‌തു. സംസ്ഥാന പ്രസിഡൻ്റ ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽനിന്നായി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്തു.

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശങ്ങൾ സർ ക്കാർ സമയബന്ധിതമായി നടപ്പാക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. വിഴിഞ്ഞം, മുതലപ്പൊഴി കേസുകൾ പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സാമ്പത്തിക-സാമൂഹിക സർവേ നടപ്പിലാക്കി വിവിധ ഉദ്യോഗങ്ങ ളിൽ ലത്തീൻ കത്തോലിക്കാ സമൂഹത്തിൻ്റെ പ്രതിനിധ്യം വെളിപ്പെടുത്തണ മെന്നും ഇതുസംബന്ധിച്ച മുന്നണികളുടെ നയം വ്യക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


Related Articles »