India - 2025
ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് സമയബന്ധിതമായി നടപ്പിലാക്കണം: കെഎൽസിഎ
പ്രവാചകശബ്ദം 28-10-2023 - Saturday
കൊച്ചി: ക്രൈസ്തവരുടെ വിഷയങ്ങൾ പഠിക്കുന്നതിനുവേണ്ടി നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. ആയിരക്കണക്കിനു നിവേദനങ്ങളാണ് വിവിധ തലങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ടത്. അവയുടെ അടിസ്ഥാനത്തിൽ പഠനം നടത്തി കമ്മീഷൻ വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങ ളിൽ പരിഹാരം ഉണ്ടാകുന്നതിനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട വിഭാഗങ്ങളെക്കൂടി കേട്ട് സമയബന്ധിതമായി നടപ്പിലാക്കണം. ഇന്ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച് കൂടുതൽ ചർച്ചചെയ്ത് തുടർനടപടികൾ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഷെറി ജെ. തോമസ് അറിയിച്ചു.