News - 2024

നോമ്പുകാലത്ത് ജയിൽവാസികൾക്ക് സാന്ത്വനവുമായി ഫിലിപ്പീൻസിലെ സില്‍സില പ്രസ്ഥാനം

പ്രവാചകശബ്ദം 06-03-2024 - Wednesday

മനില: നോമ്പുകാലത്ത് ജയിലുകളിൽ കഴിയുന്നവർക്ക് സാന്ത്വന പകർന്നു നൽകാനുള്ള തിരക്കിലാണ് ഫിലിപ്പീൻസിലെ സില്‍സില പ്രസ്ഥാനത്തിലെ അംഗങ്ങൾ. മിണ്ടാനോ ദ്വീപിലെ സബോങ്ക നഗരത്തിലെ ജയിലിൽ കഴിയുന്ന തടവുപുള്ളികളെ ആത്മീയ മോചനത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് മിഷ്ണറി സമൂഹമായ ഫാ. സെബാസ്റ്റീനോ ഡി അമ്പ്ര സ്ഥാപിച്ച സില്‍സില അംഗങ്ങൾ ഈ നാളുകളിൽ സേവനം ചെയ്യുന്നത്.

ആത്മീയ മോചനത്തിലേക്ക് നയിക്കുന്ന പാത, ആ വ്യക്തിയുടെ സ്വഭാവം തന്നെ മാറ്റിമറിക്കാൻ സാധ്യതയുണ്ടെന്നും ഇത് പലപ്പോഴും ജയിൽ ശിക്ഷയുടെ കാലാവധിയിലുള്ള ഇളവിലേക്ക് നയിച്ചിട്ടുണ്ടെന്നും ജയിലുകളിൽ സില്‍സില പ്രസ്ഥാനത്തിന്റെ സംഘാടക ചുമതല വഹിക്കുന്ന ജോൺ റോജാസ് പറഞ്ഞു. ഏകദേശം 30 വർഷങ്ങൾക്ക് മുന്‍പാണ് സബോങ്ക നഗരത്തിലെ ജയിലിൽ സംഘടന തങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് ഈ സേവനം മറ്റു നഗരങ്ങളിലേക്കും ഇവർ വ്യാപിപിച്ചു. ഇവരുടെ പ്രവര്‍ത്തനം അനേകരെ ആന്തരിക പരിവർത്തനങ്ങളിലേക്ക് നയിച്ചതായി നിരവധി തടവുപുള്ളികളാണ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

ആദ്യം ജയിലിൽ കയറിയപ്പോൾ പേടിയും, നാണക്കേടും തോന്നിയത്. അവർ സ്നേഹിക്കപ്പെടുന്നവരാണെന്നും സ്നേഹം ആവശ്യമുള്ളവരാണെന്നും ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളും നമ്മുടെ സഹോദരി സഹോദരന്മാരുമാണെന്നു പിന്നീട് തിരിച്ചറിഞ്ഞു. ദൈവം സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നതിന് വേണ്ടി സ്വതന്ത്രരാക്കപ്പെടാനാണ് നോമ്പുകാലം നമ്മെ ക്ഷണിക്കുന്നതെന്ന് റോജാസ് കൂട്ടിച്ചേർത്തു. ജയിലുകളിലെ അരോചകമായ ജീവിത സാഹചര്യത്തിനെതിരെ വിവിധ കത്തോലിക്ക സംഘടനകൾ നിരവധി തവണ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാല്‍ തടവുപുള്ളികൾക്ക് ആത്മീയ, ഭൗതിക സഹായങ്ങൾ എത്തിക്കുന്നതിൽ ഈ സംഘടനകൾ വ്യാപൃതരാണ്.


Related Articles »