India - 2025
രാഷ്ട്രീയ നയം വ്യക്തമാക്കി കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ പത്രസമ്മേളനം
പ്രവാചകശബ്ദം 19-04-2024 - Friday
കൊച്ചി: ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്ന വിധത്തിൽ പൊതുതെരഞ്ഞെടുപ്പിലെ വോട്ടവകാശം വിനിയോഗിക്കണമെന്ന് കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി). സമദൂരമെന്നതാണു രാഷ്ട്രീയനയമെങ്കിലും പ്രശ്‌നാധിഷ്‌ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടുകൾ ഈ തെരഞ്ഞെടുപ്പിലും തുടരുമെന്ന് ഭാരവാഹി കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മതേതരത്വത്തിലും സാമൂഹിക നീതിയിലും അടിയുറച്ച ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണു സമുദായത്തിൻ്റെ രാഷ്ട്രീയ സമീപനം. വിഭാഗീയത ശക്തമാക്കുകയും അസ്വസ്ഥത വളർത്തുകയും ചെയ്യുന്ന രാഷ്ട്രീയ ധ്രുവീകരണത്തെ ചെറുക്കാൻ കഴിയുന്ന ജനാധിപത്യ, മതേതര ശക്തികൾക്ക് കരുത്ത് പകരാൻ തെരഞ്ഞെടുപ്പിലൂടെ കഴിയണമെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ മതേതര സ്വഭാവം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനാസ്ഥാപനങ്ങൾ രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ച് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നത് ആശങ്ക വളർത്തുന്നുണ്ട്. പൗരന്മാരെ മതത്തിൻ്റെ പേരിൽ വേർതിരിക്കുന്ന നിയമങ്ങൾ രൂപപ്പെടുത്തുന്നത് അനീതിയാണ്. ഇതിനെതിരേയുള്ള അരാഷ്ട്രീയ ശ്രമങ്ങൾ പ്രോത്സാഹിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ജാതി സെൻസസിന് അനുകൂലമായ നടപടികൾ സ്വീക രിക്കണം. വിഴിഞ്ഞം, മുതലപ്പൊഴി വിഷയങ്ങളിൽ അകാരണമായി രജിസ്റ്റർ ചെയ്യപ്പെട്ട മുഴുവൻ കേസുകളും അവസാനിപ്പിക്കുന്നതിന് നടപടികൾ വേണം. തീരദേശത്തെ പ്രതിസന്ധികളും വികസന പ്രശ്‌നങ്ങളും അർഹിക്കുന്ന ഗൗരവത്തോടെ സംസ്ഥാന സർക്കാർ കാണുന്നില്ല.
കടലും തീരവും കടലിൻ്റെ മക്കൾക്ക് അന്യമാകുന്ന വികസനവും നയപരിപാ ടികളുമാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. 2019ലെ തീരപരിപാലന വി ജ്ഞാപനത്തിന്റെ ആനുകൂല്യങ്ങൾ ജനങ്ങൾക്കു ലഭ്യമാകുന്നവിധം കോസ്റ്റൽ സോൺ മാനേജ്‌മെൻ്റ പ്ലാൻ രൂപപ്പെടുത്തി നടപ്പിലാക്കുന്നതിൽ സർക്കാർ ശ്രദ്ധിച്ചില്ല. മലയോരമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിലും സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ല. കോ ൺഗ്രസിന്റെ പ്രകടനപത്രികയിലും തീരദേശത്തെ ഗൗരവമേറിയ പ്രശ്‌നങ്ങൾ പരിഗണിക്കപ്പെട്ടിട്ടില്ല.
സ്ഥാനാർഥികളുടെ വ്യക്തിത്വ സമഗ്രതയും പ്രവർത്തന പരിചയവും രാഷ്ട്രീയ പാരമ്പര്യവും ലത്തീൻ കത്തോലിക്കാ സമൂഹത്തിൻ്റെ നീതിപൂർവകമായ ആവശ്യങ്ങളോടുള്ള നിലപാടുകളും തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടണമെന്നും കെആർഎൽസിസി വൈസ് പ്രസിഡൻ്റും രാഷ്ട്രീയകാര്യ സമിതി കൺവീനറുമായ ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, കെഎൽസിഎ പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് എന്നിവർ വ്യക്തമാക്കി.