India - 2025

വെട്ടുകാട് കൃപാഭിഷേകം ബൈബിൾ കൺവെൻഷന്‍ മെയ് ഒന്നു വരെ

പ്രവാചകശബ്ദം 29-04-2024 - Monday

തിരുവനന്തപുരം: വെട്ടുകാട് ബൈബിൾ കൺവെൻഷൻ കൃപാഭിഷേകം 2024ന് തുടക്കമായി. തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത്‌ വചനസന്ദേശം നൽകി. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്‌ടർ ഫാ. ഡൊമിനിക് വാളന്മനാൽ നയിക്കുന്ന കൺവെൻഷന്‍ മെയ് ഒന്നു വരെ നീളും. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബില്‍ ലഭ്യമാണ്.

പത്തനംതിട്ട രൂപതാ മെത്രാൻ റവ. സാമുവൽ മാർ ഐറേനിയൂസ്, തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ റവ. ആർ.ക്രിസ്തുദാസ്, ആർച്ച് ബിഷപ്പ് എമിരറ്റസ് റവ. സൂസപാക്യം തുടങ്ങിയവർ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തിരുവനന്തപുരം കാത്തലിക് കരിസ്‌മാറ്റിക് വലിയതുറ സബ്‌സോണിന്റെ ആഭിമുഖ്യത്തിലാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. വെട്ടുകാട് പള്ളിയിലും മൈതാനത്തുമായി വിപുലമായ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.


Related Articles »