India - 2025
പാലാ രൂപത കൃപാഭിഷേകം കൺവെൻഷന് ആരംഭം
പ്രവാചകശബ്ദം 20-12-2024 - Friday
പാലാ: പാലാ രൂപത 42-ാമത് ബൈബിൾ കൺവെൻഷന് സെൻ്റ് തോമസ് കോളജ് ഗ്രൗ ണ്ടിൽ തിരി തെളിഞ്ഞു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് അഞ്ചു ദിവസത്തെ കൺവെൻഷൻ നയിക്കുന്നത്. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. ദൈവം പിറക്കുന്നത് പാർശ്വവൽക്കരിപ്പെട്ട ഇടങ്ങളിലാണെ ന്നും വലിയ സത്രങ്ങളിലല്ലെന്നും മംഗളവാർത്താ കാലം നമ്മെ ഓർമിപ്പിക്കുന്നതായി ഉദ്ഘാടന സന്ദേശത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
കൺവൻഷനിൽ നാം പഠിക്കുന്നത് ദൈവ വചനമാണ്. മനുഷ്യരുടെ മുഖം നോക്കാതെ സത്യത്തിന്റെ മുഖം നോക്കി ജീവിച്ച നമ്മുടെ പിതാക്കന്മാരുടെ പാരമ്പര്യം നാം സ്വീകരിക്കണം. നമ്മുടെ പിതാക്കന്മാരെക്കുറിച്ച് പഠിക്കുമ്പോഴാണ് കൺവെൻഷൻ പൂർത്തിയാകുന്നത്. എഴുതപ്പെട്ട വചനവും ആഘോഷിക്കുന്ന വചനവും പാരമ്പര്യങ്ങളും കൺവെൻഷന്റെ ഭാഗമാണെന്നും ബിഷപ്പ് പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.30ന് ജപമാലയും നാലിന് വിശുദ്ധ കുർബാനയോടെയും ആരംഭിച്ച് രാത്രി ഒൻപതിന് ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന രീതിയിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟