India - 2025
കെയ്‌റോസ് ഗ്ലോബലിന് സിഎംഎ പുരസ്കാരങ്ങൾ
പ്രവാചകശബ്ദം 25-06-2024 - Tuesday
കൊച്ചി: ജീസസ് യൂത്തിൻ്റെ പ്രസിദ്ധീകരണമായ കെയ്‌റോസ് ഗ്ലോബലിന് കത്തോലിക്കാ മാധ്യമരംഗത്ത് അന്തർദേശീയതലത്തിലുള്ള മികവിനുള്ള സിഎംഎ പുരസ്കാരങ്ങൾ ലഭിച്ചു. പ്രെയർ ആൻഡ് സ്‌പിരിച്വാലിറ്റി മാഗസിൻ വിഭാഗത്തിൽ ബെസ്റ്റ് ഫീച്ചർ ആർട്ടിക്കിൾ വിഭാഗത്തിൽ കെയ്‌റോസ് ഗ്ലോബലിലെ ഫീച്ചറുകൾ ഒന്നാമതെത്തി.
ബെസ്റ്റ് ലേ ഔട്ട് ഓഫ് ആൻ ആർട്ടിക്കിൾ, ബെസ്റ്റ് എക്‌സ്‌പ്ലനേഷൻ ഓഫ് മാരേജ് വിഭാഗങ്ങളിലും കെയ്റോസിനു പുരസ്കാരമുണ്ട്. മാഗസിൻ ഓഫ് ദി ഇയർ, മിഷൻ മാഗസിനുകൾ വിഭാഗങ്ങളിൽ കെയ്റോസ് ഗ്ലോബൽ പ്രത്യേക ജൂറി പരാമർശം നേടി. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടന്ന കാത്തലിക് മീഡിയ കോൺഫറൻസിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.