India - 2025
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ദ്വിദിന നേതൃസമ്മേളനം ആരംഭിച്ചു
പ്രവാചകശബ്ദം 21-07-2024 - Sunday
കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ദ്വിദിന നേതൃസമ്മേളനം കാക്കനാട് മൗണ്ട് സെൻ്റ തോമസിൽ ആരംഭിച്ചു. അഡ്വ. ബിജു പറയന്നിലം ഉദ്ഘാ ടനം ചെയ്തു. ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ സംഘടനാപ്രവർത്തന അജണ്ട അവതരി പ്പിച്ചു. ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, വൈസ് പ്രസിഡൻ്റുമാരായ പ്രഫ. കെ.എം. ഫ്രാൻസിസ്, രാജേഷ് ജോൺ, ബെന്നി ആൻ്റണി, ട്രീസാ ലിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. സർക്കാർ, ഉദ്യോഗസ്ഥ, ട്രേഡ് യൂണിയൻതലങ്ങളിൽ സംരംഭക - തൊഴിൽ സൗഹൃദ അന്തരീക്ഷം വളർത്താൻ നടപടികൾ ഉണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വരും വർഷങ്ങളിലെ കത്തോലിക്ക കോൺഗ്രസ് പ്രവർത്തന മാർഗരേഖയ്ക്ക് യോഗം രൂപം നൽകും.