News - 2025

2025 ക്രിസ്ത്യൻ ഐക്യവാരത്തിനുള്ള പ്രമേയം പ്രസിദ്ധീകരിച്ചു

പ്രവാചകശബ്ദം 13-10-2024 - Sunday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവർഷം 325ൽ കോൺസ്റ്റാൻ്റിനോപ്പിളിനടുത്തുള്ള നിഖ്യായിൽ നടന്ന ക്രിസ്ത്യാനികളുടെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലിൻ്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച്, 2025 ജൂബിലി വര്‍ഷത്തിലെ ക്രിസ്ത്യൻ ഐക്യവാരത്തിനുള്ള പ്രാർത്ഥനകളും വിചിന്തനങ്ങളും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, പതിനൊന്നാം അധ്യായം, ഇരുപത്തിയാറാം തിരുവചനം, “നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ?" എന്നുള്ളതാണ് ഈ വർഷത്തെ പ്രധാനപ്രമേയം. ഇറ്റലിയിലെ ബോസ് ആശ്രമത്തിലെ അന്തേവാസികളും, ആഗോള ക്രൈസ്തവസമൂഹത്തിന്റെ സഭായോഗവും ചേർന്നാണ് പ്രാര്‍ത്ഥന ഉള്‍പ്പെടെയുള്ള പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, പോർച്ചുഗീസ്, അറബ് എന്നീ ഭാഷകളിലാണ് ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ ആയിരത്തിഎഴുനൂറാമത് വാർഷികം ആഘോഷിക്കപ്പെടുമ്പോൾ, ഇത്തവണത്തെ സഭൈക്യവാരത്തിനു പ്രത്യേക പ്രാധാന്യമാണുള്ളതെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിലും, വേള്‍ഡ് ചര്‍ച്ച് കൌണ്‍സിലും ചേർന്നാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ ഒരുക്കുക.


Related Articles »