India - 2025

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനം 26ന്

പ്രവാചകശബ്ദം 14-01-2025 - Tuesday

കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം 26ന് കോട്ടയം ലൂർദ് ഫൊറോന ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് യൂഹാനോൻ മാർ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ തോമസ് തറയിൽ, ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ഡോ. ആർ. ക്രിസ്‌തുദാസ്, ഡോ. ജസ്റ്റിൻ അലക്‌സാണ്ടർ മഠത്തിൽപറമ്പിൽ, മേജർ രവി, ഫാ. ജോൺ അരീക്കൽ, പ്രസാദ് കുരുവിള എന്നിവർ പ്രസംഗിക്കും.

യുവജന - കരിസ്‌മാറ്റിക് - ആരോഗ്യ മേഖലകളിലെ പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും മേജർ രവിയും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ലഹരിവിഷയത്തിൽ നാട് നേരിടുന്ന ദുരന്തസാഹചര്യങ്ങളും പരിഹാര വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചാവിഷയമാകും. കേരള കത്തോലിക്കാ സഭയുടെ 32 രൂപതകളിൽനിന്നുള്ള പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും.


Related Articles »