Purgatory to Heaven. - November 2025

മരിച്ചവരോട് തോന്നിയ സഹാനുഭൂതി

സ്വന്തം ലേഖകന്‍ 02-11-2023 - Thursday

“എന്നാല്‍, ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്ഠിച്ചു” (2 മക്കബായര്‍ 12:45).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 2

“സകല മരിച്ചവരുടെയും ഓര്‍മ്മ ദിനത്തില്‍ വിശുദ്ധ കുര്‍ബ്ബാനക്ക് വേണ്ട തയാറെടുപ്പുകള്‍ നടത്തിയപ്പോഴും ബലി അര്‍പ്പിച്ചപ്പോഴും , മരിച്ചവരെ പ്രതി എന്നില്‍ അപാരമായ ഭക്തി നിറയുന്നതായി ഞാന്‍ അറിഞ്ഞു. ആത്മീയമായ എന്തോ എന്നില്‍ മരിച്ചവരോടു സഹാനുഭൂതി ഉളവാക്കി. ഞാന്‍ എന്റെ പിതാവിനേയും, മാതാവിനേയും, ബന്ധുക്കളെയും കുറിച്ചോര്‍ത്തു”

(വിശുദ്ധ പീറ്റര്‍ ഫാവ്‌റെ).

വിചിന്തനം:

ഇന്നത്തെ സന്ധ്യാപ്രാര്‍ത്ഥനയില്‍ സഹനമനുഭവിക്കുന്ന സകല ശുദ്ധീകരണാത്മാക്കളെയും സമര്‍പ്പിക്കാം. നമ്മുടെ പൂര്‍വ്വികര്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഉപകാരികള്‍, തുടങ്ങി നമ്മില്‍ നിന്ന്‍ വേര്‍പ്പിരിഞ്ഞ ഓരോരുത്തരേയും പ്രത്യേകം സ്മരിച്ചു അവരുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »