Purgatory to Heaven. - November 2025
നാം ചെയ്യുന്ന സല്‍പ്രവര്‍ത്തികളുടെ യഥാര്‍ത്ഥ ലക്ഷ്യമെന്താണ്?
സ്വന്തം ലേഖകന്‍ 23-11-2023 - Thursday
"ആരുടെ പണി നിലനില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും. ആരുടെ പണി അഗ്‌നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടി വരും; എങ്കിലും അഗ്‌നിയിലൂടെയെന്ന വണ്ണം അവന്‍ രക്ഷപ്രാപിക്കും" (1 കോറി 3: 14-15).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 23
നിത്യജീവന്‍ ലക്ഷ്യം വച്ച് കൊണ്ട് നാം ചെയ്ത പ്രവര്‍ത്തികള്‍ നിലനില്‍ക്കുകയാണെങ്കില്‍ അതിനു പ്രതിസമ്മാനം ലഭിക്കും. എന്നാല്‍ മിഥ്യാസ്തുതി, സ്വന്തം കാര്യലബ്ധിക്ക് വേണ്ടി ചെയ്ത സല്‍പ്രവര്‍ത്തി, സത്യത്തോടും ദൈവത്തോടുമുള്ള സ്നേഹം കൊണ്ട് എന്നതിനേക്കാള്‍ ശത്രുക്കളോട് പുലര്‍ത്തുന്ന വിരോധം കൊണ്ട് ചെയ്ത പ്രവര്‍ത്തികള്‍ തുടങ്ങിയവ അഗ്നിക്കിരയാക്കുന്ന പണികളാണ്.
(ഫാ.ആന്‍റണി ഒഡിസി, നിത്യജീവിതം)
വിചിന്തനം:
നാം സല്‍പ്രവര്‍ത്തികള്‍ എന്നു കരുതി ചെയ്യുന്ന പ്രവര്‍ത്തികളുടെ യഥാര്‍ത്ഥ ലക്ഷ്യമെന്താണ്? ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹത്തില്‍ നിന്നും ഉളവാകാത്ത പ്രവര്‍ത്തികളെല്ലാം അഗ്നിക്കിരയാക്കുവാനായി ഒരു ശുദ്ധീകരണസ്ഥലം നമ്മെ കാത്തിരിപ്പുണ്ടെന്ന് എന്നോര്‍ക്കുക. ഈ ചിന്ത നമ്മുടെ പ്രവര്‍ത്തികളെ ശുദ്ധീകരിക്കുകയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകത നമ്മേ ബോധ്യപ്പെടുത്തുകയും ചെയ്യട്ടെ.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക