News - 2024

മാര്‍പാപ്പയുടെ ഫാത്തിമ സന്ദര്‍ശനത്തിന്‍റെ ലോഗോ പുറത്തിറക്കി

സ്വന്തം ലേഖകന്‍ 14-02-2017 - Tuesday

വത്തിക്കാന്‍: ഫാത്തിമായില്‍ പരിശുദ്ധ കന്യക മാതാവ് പ്രത്യക്ഷപ്പെട്ടതിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫ്രാ‍ന്‍സിസ് പാപ്പാ നടത്താനിരിക്കുന്ന ഫാത്തിമ തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ലോഗോ പ്രസിദ്ധീകരിച്ചു. മാര്‍പാപ്പയുടെ ഫാത്തിമ സന്ദര്‍ശനം 'മറിയത്തിന്‍റെ അമലോത്ഭവഹൃദയം' എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ളതാകയാല്‍, മധ്യത്തില്‍ കുരിശു വരത്തക്കവിധത്തില്‍ ജപമാലമണികള്‍കൊണ്ട് രചിച്ചിട്ടുള്ള ഹൃദയത്തിന്‍റെ രൂപമാണ് ലോഗോ ചിത്രം.

ലോഗോയ്ക്കുള്ളില്‍ 'ഫ്രാന്‍സിസ് പാപ്പാ – ഫാത്തിമ 2017' എന്നും അതിനുതാഴെ 'മറിയത്തോടുകൂടെ പ്രത്യാശയോടും സമാധാനത്തോടും കൂടിയ തീര്‍ത്ഥാടനം' എന്നും പോര്‍ച്ചുഗീസ് ഭാഷയില്‍ കുറിച്ചിട്ടുണ്ട്. ഫ്രഞ്ചേസ്കോ പ്രൊവിദേന്‍സയാണ് ഈ ലോഗോ തയ്യാറാക്കിയത്. 2017 മെയ് 12-13 തീയതികളിലാണ് മാര്‍പാപ്പ തന്റെ സന്ദര്‍ശനം നടത്തുന്നത്.


Related Articles »