News

'പാക്കിസ്ഥാന്റെ മദര്‍ തെരേസ' വിടവാങ്ങി

സ്വന്തം ലേഖകന്‍ 11-08-2017 - Friday

ലാഹോര്‍: കുഷ്ട്ടരോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ചു 'പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ മ​​​​ദ​​​​ർ തെ​​​​രേ​​​​സ' എന്ന പേരില്‍ അറിയപ്പെട്ടിരിന്ന സിസ്റ്റര്‍ ഡോ. ​​​​റൂ​​​​ത്ത് ഫൗ അന്തരിച്ചു. 87വയസായിരിന്നു. ക​​​​റാ​​​​ച്ചി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആശുപത്രിയിലായിരിന്നു അന്ത്യം. നി​​രാ​​ലം​​ബ​​രാ​​യ കു​​ഷ്ഠ​​രോ​​ഗി​​ക​​ൾ​​ക്കാ​​യി അ​​​ര നൂ​​​റ്റാ​​​ണ്ടി​​​ലേ​​​റെ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച സി​​​​സ്റ്റ​​​​ർ റൂ​​​​ത്തി​​​​ന്‍റെ നി​​​​ര്യാ​​​​ണം പാ​​​ക്കി​​​സ്ഥാ​​​നി ജനതയെ ദുഃ​​​ഖ​​​ത്തി​​​ലാ​​​ഴ്ത്തിയിരിക്കുകയാണ്. സിസ്റ്ററിന്റെ മരണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

1929ൽ ​​​​ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലാണ് സിസ്റ്റര്‍ റൂത്തിന്റെ ജനനം. ര​​​​ണ്ടാം ലോ​​​​ക യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ആക്രമങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് റൂ​​​​ത്ത് വളര്‍ന്നത്. പ്രാഥമിക സ്കൂ​​​​ൾ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നുശേ​​​​ഷം സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് ഡോ​​​​ട്ടേ​​​​ഴ്സ് ഓ​​​​ഫ് ഹാ​​​​ർ​​​​ട്ട് ഓ​​​​ഫ് മേ​​​​രി സ​​​​ന്യാ​​​​സി​​​​നി സ​​​​ഭ​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യ റൂ​​​​ത്ത് മ​​ദ​​ർ തെ​​രേ​​സ​​യെ​​പ്പോ​​ലെ ഇ​​​​ന്ത്യ​​​​യി​​​​ലെ അ​​ശ​​ര​​ണ​​ർ​​ക്കി​​ട​​യി​​ൽ സേ​​​​വ​​​​നം ചെ​​​​യ്യാ​​​​നാ​​​​യി​​​​രു​​​​ന്നു നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

Must Read: ‍ വിശുദ്ധ മദര്‍ തെരേസായുടെ പ്രചോദനാത്മകമായ 10 വാക്യങ്ങള്‍

എ​​​​ന്നാ​​​​ൽ ഇതിന് പ്രതിബന്ധങ്ങള്‍ ഉണ്ടാകുകയായിരിന്നു. ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ വീ​​​​സാ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​മൂ​​​​ലം ക​​​​റാ​​​​ച്ചി​​​​യി​​​​ൽ സി​​​സ്റ്റ​​​റി​​​ന് ഇ​​​​റ​​​​ങ്ങേ​​​​ണ്ടി വ​​​​ന്നു. ക​​​​റാ​​​​ച്ചി ന​​​​ഗ​​​​ര​​​​ത്തി​​​​ലെ കു​​​​ഷ്ഠ​​​​രോ​​​​ഗി​​​​ക​​​​ളു​​​​ടെ ദ​​​​യ​​​​നീ​​​​യാ​​​​വ​​​​സ്ഥ ക​​​​ണ്ട് സി​​​​സ്റ്റ​​​​ർ റൂ​​​​ത്ത് ക​​​​ർ​​​​മ​​​​മണ്ഡലം പാക്കിസ്ഥാനാണെന്ന് തീരുമാനിക്കുകയായിരിന്നു.

1962ൽ ​​​​സി​​​​സ്റ്റ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​റാ​​​​ച്ചി​​​​യി​​​​ൽ മാ​​​​രി അ​​​​ഡ​​​​ലെ​​​​യ്ഡ് ലെപ്രോസി സെ​​​​ന്‍റ​​​​ർ സ്ഥാ​​​​പി​​​ത​​​മാ​​​യി. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ എ​​​​ല്ലാ പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ലും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ച് അ​​​​ന്പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കു ചി​​​​കി​​​​ത്സ​​​​യും സാ​​​​ന്ത്വ​​​​ന​​​​വും നല്കുവാന്‍ സി​​​​സ്റ്റ​​​​റി​​​​ന്‍റെ നിരന്തര പ​​​​രി​​​​ശ്രമം ഫ​​​​ലം ക​​​​ണ്ടു.

1979ൽ ​​​​പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ര​​​​ണ്ടാ​​​​മ​​​​ത്തെ സി​​​​വി​​​​ലി​​​​യ​​​​ൻ ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യ ഹി​​​​ലാ​​​​ൽ-​​​​ഇ-​​​​ഇം​​​​തി​​​​യാ​​​​സ് ന​​​​ല്കി സി​​​​സ്റ്റ​​​​ർ റൂ​​​​ത്തി​​​​നെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ആ​​​​ദ​​​​രി​​​​ച്ചു. 1989ൽ ​​​​ഹി​​​​ലാ​​​​ൽ-​​​​ഇ-​​​​പാ​​​​ക്കി​​​​സ്ഥാ​​​​ൻ ബ​​​​ഹു​​​​മ​​​​തി​​​​യും സി​​​​സ്റ്റ​​​​റി​​​​നു ലഭിച്ചു. സിസ്റ്ററിന്റെയും സംഘത്തിന്റെയും കഠിനപ്രയത്നം കൊണ്ട് ആദ്യ കു​​​​ഷ്ഠ​​​​രോ​​​​ഗ വി​​​​മു​​​​ക്ത ഏഷ്യന്‍ രാ​​​​ജ്യ​​​​മാ​​​​യി മാറാന്‍ പാ​​​​ക്കി​​​​സ്ഥാ​​​​നു സാധിച്ചു. 1996ൽ ആണ് ​​​​ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന പാ​​​​ക്കി​​​​സ്ഥാ​​​​നെ കു​​​​ഷ്ഠ​​​​രോ​​​​ഗ വി​​​​മു​​​​ക്ത രാജ്യമായി പ്ര​​​​ഖ്യാ​​​​പിച്ചത്.

സി​​​​സ്റ്റ​​​​ർ ഡോ. ​​​​റൂ​​​​ത്ത് ഫൗവിന്റെ മരണത്തില്‍ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷാ​​​ഹി​​​ദ് അ​​​ബ്ബാ​​​സി അനുശോചനം രേഖപ്പെടുത്തി. സി​​​സ്റ്റ​​​ർ റൂ​​​ത്ത് ജ​​​നി​​​ച്ച​​​തു ജ​​​ർ​​​മ​​​നി​​​യി​​​ലാ​​​ണെ​​​ങ്കി​​​ലും അ​​​വ​​​രു​​​ടെ ഹൃ​​​ദ​​​യം എ​​​ല്ലാ​​​യ്പ്പോ​​​ഴും പാ​​​ക്കി​​​സ്ഥാ​​​നൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു അദ്ദേഹം അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. സി​​​സ്റ്റ​​​ർ റൂ​​​ത്തി​​​ന്‍റെ സം​​​സ്കാ​​​രം ഓ​​​ഗ​​​സ്റ്റ് 19നു ​​​ക​​​റാ​​​ച്ചി സെ​​​ന്‍റ് പാ​​​ട്രി​​​ക് ക​​​ത്തീ​​​ഡ്ര​​​ല്‍ ദേവാലയത്തില്‍ ന​​​ട​​​ക്കും.


Related Articles »