News - 2024

മാര്‍പാപ്പ ഭാരതത്തിനരികെ: മ്യാന്‍മര്‍- ബംഗ്ലാദേശ് സന്ദര്‍ശനത്തിന് ഇന്നു തുടക്കം

സ്വന്തം ലേഖകന്‍ 26-11-2017 - Sunday

വത്തിക്കാന്‍ സിറ്റി: ഏഷ്യ ഒരുപോലെ കാത്തിരിന്ന ഫ്രാന്‍സിസ് പാപ്പയുടെ മ്യാന്‍മര്‍- ബംഗ്ലാദേശ് അപ്പസ്‌തോലിക സന്ദര്‍ശനത്തിന് ഇന്ന് ആരംഭമാകുന്നു. പ്രാദേശിക സമയം ഇന്നു രാത്രി 9.45ന് റോമിലെ ചംപീനോ വിമാനത്താവളത്തില്‍ നിന്നാണ് പാപ്പയും സംഘവും മ്യാന്മറിലേക്ക് യാത്ര തിരിക്കുക. നിസന്ന് അലിറ്റാലിയയുടെ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ പുറപ്പെടുന്ന പാപ്പയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് മ്യാന്‍മറിലെ പ്രധാന നഗരമായ യാംഗൂണിലെത്തും. വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് പാപ്പയ്ക്ക് ഒരുക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് യാംഗൂണില്‍ നിന്ന് തലസ്ഥാനമായ നായിപ്പിഡോയിലേക്ക് പാപ്പയും സംഘവും പുറപ്പെടും. തുടര്‍ന്നു മൂന്നു മണിയോട് കൂടെ നായിപ്പിഡോയില്‍ എത്തിച്ചേരുന്ന പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണ നല്‍കും. ശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തിലും പാപ്പയ്ക്ക് ഔപചാരിക സ്വീകരണം നല്‍കും. തുടര്‍ന്നു പ്രസിഡന്റ് ഹിതിന്‍ കയാവു, സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂകി തുടങ്ങിയവരുമായി സുപ്രധാന കൂടിക്കാഴ്ചകള്‍ നടത്തും. വൈകീട്ട് 5 മണിക്ക് ശേഷം അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം നല്‍കും. സര്‍ക്കാരിലെ ഉന്നതര്‍, പൗരപ്രമുഖര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. ശേഷം പാപ്പ യാംഗൂണിലേക്ക് മടങ്ങും.

ബുധനാഴ്ച കയിക്കാസന്‍ മൈ​​​​​​​താ​​​​​​​നി​​​​​​​യിലെ പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ദിവ്യബലി മദ്ധ്യേ പാപ്പ സന്ദേശം നല്‍കും. വൈകീട്ട് സെ​​​​​​​ന്‍റ് മേ​​​​​​​രീ​​​​​​​സ് ക​​​​​​​ത്തീ​​​​​​​ഡ്ര​​​​​​​ലി​​​​​​​ൽ മ്യാ​​​​​​​ൻ​​​​​​​മ​​​​​​​റി​​​​​​​ലെ മെ​​​​​​​ത്രാ​​​​​​​ന്മാ​​​​​​​രു​​​​​​​മാ​​​​​​​യി പാപ്പ കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച നടത്തും. അന്നേ ദിവസം കാബ അ​​​​​​​യി സെ​​​​​​​ന്‍റ​​​​​​​റി​​​​​​​ൽ ബു​​​​​​​ദ്ധ​​​​​​​സ​​​​​​​ന്യാ​​​​​​​സി​​​​​​​മാ​​​​​​​രു​​​​​​​ടെ സു​​​​​​​പ്രീം കൗ​​​​​​​ണ്‍​സി​​​​​​​ൽ സം​​​​​​​ഘ​​​​​​​യി​​​​​​​ലും മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ പ്ര​​​​​​​സം​​​​​​​ഗം നടത്തുന്നുണ്ട്. നവംബര്‍ 30 വ്യാഴാഴ്ച രാവിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി ദിവ്യബലി അര്‍പ്പിക്കുന്നതോടെ പാപ്പയുടെ മ്യാന്‍മര്‍ സന്ദര്‍ശനത്തിന് അവസാനമാകും. തുടര്‍ന്നു യാംഗൂണ്‍ വിമാനത്താവളത്തില്‍ നിന്ന്‍ പാപ്പ ബംഗ്ലാദേശിലേക്ക് യാത്ര തിരിക്കും.

ചരിത്രത്തിലാദ്യമായാണ് മ്യാന്‍മറില്‍ ഒരു മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. മ്യാന്‍മര്‍- ബംഗ്ലാദേശ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളും ബിഷപ്പുമാരും ക്ഷണിച്ചതിനെ തുടര്‍ന്നാണ് പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനം. അതേസമയം പാപ്പയുടെ ഭാരതസന്ദര്‍ശനം അനിശ്ചിതമായി തുടരുകയാണ്. ഭാരതം സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന മൃദുസമീപനമാണ് സന്ദര്‍ശനം നീളുന്നതിനു പിന്നിലെ കാരണം.


Related Articles »