India - 2024

ഡോ. പീറ്റര്‍ പോള്‍ സല്‍ദന്‍ഹയുടെ മെത്രാഭിഷേകം സെപ്റ്റംബര്‍ 15ന്

സ്വന്തം ലേഖകന്‍ 15-07-2018 - Sunday

മംഗളൂരു: മംഗളൂരു രൂപതയുടെ പുതിയ മെത്രാനായി നിയമിതനായ റവ.ഡോ. പീറ്റര്‍ പോള്‍ സല്‍ദന്‍ഹയുടെ മെത്രാഭിഷേകം സെപ്റ്റംബര്‍ 15ന് നടക്കും. നഗരത്തിലെ റോസാരിയോ കത്തീഡ്രലില്‍ രാവിലെ 9.30ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയും കര്‍ദ്ദിനാള്‍മാരും വിവിധ രൂപതാധ്യക്ഷന്മാരും ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങിന്റെ വിജയത്തിനായി ബിഷപ്പ് ഡോ. അലോഷ്യസ് പോള്‍ ഡിസൂസ ചെയര്‍മാനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. 22 വര്‍ഷമായി രൂപതാധ്യക്ഷനായി തുടരുന്ന ഡോ. അലോഷ്യസ് പോള്‍ ഡിസൂസ വിരമിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നിനാണ് റവ.ഡോ. സല്‍ദാനയെ പുതിയ ബിഷപ്പായി പ്രഖ്യാപിച്ചത്.


Related Articles »