Mirror - 2024

യൂറോപ്പിൽ ഏറ്റവും കൂടുതൽ മദ്യവും മയക്കുമരുന്നും ഉപയോഗികുന്ന സ്കൂൾ വിദ്യാർത്ഥികൾ ബ്രിട്ടനിൽ .

സ്വന്തം ലേഖകൻ 10-07-2015 - Friday

യൂറോപ്പിൽ ഏറ്റവും കൂടുതൽ മദ്യവും മയക്കുമരുന്നും ഉപയോഗികുന്ന സ്കൂൾ വിദ്യാർത്ഥികൾ ബ്രിട്ടനിൽ. ബ്രിട്ടനിലെ കൗമാരക്കാരായ സ്കൂൾ വിദ്യാർത്ഥികളാണ്‌ യൂറോപ്പിൽ ഏറ്റവും കൂടുതൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് എന്ന് യൂറോപ്യൻ മോണിട്ടറിങ്ങ് സെന്റർ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ BBC റിപ്പോർട്ട് ചെയ്യുന്നു.

35 യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ സർവ്വേയിൽ യു കെയിലെ 26% ആൺകുട്ടികളും 29% പെൺകുട്ടികളും അമിതമായി മദ്യം ഉപയോഗിക്കുന്നു എന്നു കണ്ടെത്തി. ഇവിടെ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ അധികമായി മദ്യം ഉപയോഗിക്കുന്നു എന്നത് മാതാപിതാക്കളും അദ്ധ്യാപകരും അതീവ ജാഗ്രതയോടെ കണക്കിലെടുക്കേണ്ട വസ്തുതയാണ്‌. ഇതോടൊപ്പം നടന്ന മറ്റൊരു സർവ്വേയിൽ യു കെ യിലെ 42% ആൺകുട്ടികളും 35% പെൺകുട്ടികളും ഒരിക്കലെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളവരാണെന്ന് കണ്ടെത്തി. 15 വയസ്സ് പ്രായമുള്ള 40% കുട്ടികളും Cannabis ഉപയോഗിക്കുന്നവരാണെന്ന് റിപ്പോർട്ടുൾ സൂചിപ്പിക്കുന്നു.

ഈ കണക്കുകൾ യൂറോപ്പിലെ മറ്റു രാജ്യങ്ങളേക്കാൾ അധികമായി യുകെ യിലെ കൗമാരക്കരായ കുട്ടികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു. ഇങ്ങനെ വഴിതെറ്റിപ്പോകുവാൻ സാധ്യതകൾ നിറഞ്ഞു നില്ക്കുന്ന സ്കൂളുകളിലേക്കാണ്‌ കുട്ടികൽ ഓരോ ദിവസവും പോകുന്നത്. മാതാപിതാക്കൾ മക്കളുടെ ആത്മീയ വളർച്ചയിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയും അവരോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്നില്ലെങ്കിൽ ഭാവിയിൽ നാം ദുഖിക്കെണ്ടതായി വരും.