News - 2024

ഭ്രൂണഹത്യയ്ക്കെതിരെ പാരീസിൽ പതിനായിരങ്ങളുടെ കൂറ്റൻ റാലി

സ്വന്തം ലേഖകന്‍ 24-01-2019 - Thursday

പാരീസ്: ഭ്രൂണഹത്യയ്ക്കും, വൈദ്യശാസ്ത്ര സഹായത്താൽ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് നടത്തുന്ന പ്രത്യുത്പാദനത്തിനുമെതിരെ പാരീസിൽ ആയിരങ്ങൾ പങ്കെടുത്ത കൂറ്റൻ റാലി. ഫ്രാൻസിസ് മാർപാപ്പയുടെയും, ഫ്രഞ്ചു ബിഷപ്പുമാരുടെയും, പിന്തുണ ഉണ്ടായിരുന്ന റാലി കഴിഞ്ഞ ഞായറാഴ്‌ചയാണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ അരങ്ങേറിയത്. ഫ്രാൻസിന്റെ ചരിത്രത്തിലെ പതിമൂന്നാമത് പ്രോ ലൈഫ് റാലിയാണ് നടന്നത്. രാജ്യത്തെ ഡോക്‌ടര്‍മാർ മനസാക്ഷി പ്രകാരം ഭ്രൂണഹത്യയെ എതിർക്കണമെന്ന് റാലിയുടെ സംഘാടകർ ആവശ്യപ്പെട്ടു.

ഏതാണ്ട് രണ്ടു ലക്ഷത്തോളം ആളുകളാണ് ഈ വർഷത്തെ മാർച്ചിൽ പങ്കെടുത്തത്. സെപ്റ്റംബർ മാസം ഫ്രാൻസിലെ ഏറ്റവും വലിയ ബയോ എത്തിക്സ് സംഘടന സിംഗിൾ മദേർസിനും, സ്വവര്‍ഗ്ഗ ബന്ധത്തിൽ കഴിയുന്ന സ്‌ത്രീകൾക്കും വൈദ്യ സഹായത്താൽ പ്രത്യുത്പാദനം നടത്താൻ സാധിക്കണം എന്ന് ശുപാർശ ചെയ്തിരുന്നു. ഇതിനെതിരെയും മാർച്ചിൽ പ്രതിഷേധം ഉണ്ടായി. ഓരോ വര്‍ഷവും രണ്ടു ലക്ഷത്തോളം ഗര്‍ഭഛിദ്രമാണ് ഫ്രാന്‍സില്‍ നടക്കുന്നത്. ഗര്‍ഭഛിദ്രരഹിത ഫ്രാന്‍സിനായി കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തില്‍ വലിയ കൂട്ടായ്മകള്‍ ഫ്രാന്‍സില്‍ സംഘടിപ്പിക്കാറുണ്ട്.


Related Articles »