India - 2025
ചര്‍ച്ച് ബില്‍ ഗൂഢാലോചനയുടെ ഫലം: ചെറുപുഷ്പ മിഷന്‍ ലീഗ്
സ്വന്തം ലേഖകന്‍ 28-02-2019 - Thursday
കണ്ണൂര്‍: ക്രൈസ്തവ വിശ്വാസത്തെ ഇല്ലായ്മചെയ്യാന്‍ എല്ലാവഴികളും നോക്കി പരാജയപ്പെട്ട നിരീശ്വരവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അധികാരമുപയോഗിച്ച് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ചര്‍ച്ച് ബില്‍ എന്ന് ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന സമിതി. ജനാധിപത്യത്തില്‍ ലഭിക്കുന്ന അധികാരങ്ങള്‍ വിശ്വാസികളെ പീഡിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കരുതെന്ന് യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കണ്ണൂര്‍ ശ്രീപുരം പാസ്റ്ററല്‍ സെന്ററില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പൂച്ചുകണ്ടത്തില്‍, റീജണ്‍ ഡയറക്ടര്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുശേരി, ജനറല്‍ സെക്രട്ടറി ഫാ. ഷിനോ മോളത്ത്, ഓര്‍ഗനൈസര്‍ ഫ്രാന്‍സിസ് കൊല്ലറേട്ട്, മലബാര്‍ റീജണല്‍ ഓര്‍ഗനൈസര്‍ ബേബി പ്ലാശേരില്‍, ലിബിന്‍ കല്ലന്മാരുകുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
