News - 2024

തലശേരി അതിരൂപതയുടെ ആല്‍ഫ ഇന്‍സ്റ്റിറ്റിയൂട്ട് റോമിലും

സ്വന്തം ലേഖകന്‍ 28-02-2019 - Thursday

റോം: തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്റ് സയന്‍സ് സ്റ്റഡി സെന്റര്‍ റോമിലെ സാന്‍തോം സീറോ മലബാര്‍ പാസ്റ്ററല്‍ സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫെബ്രുവരി 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടന്ന ചടങ്ങില്‍ യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റോമിലെ മലയാളി സമൂഹത്തിനുവേണ്ടി ആരംഭിച്ച ആല്‍ഫാ സ്റ്റഡി സെന്ററില്‍ ദൈവവചനത്തെ പറ്റിയും കത്തോലിക്ക ദൈവ ശാസ്ത്രത്തെ പറ്റിയും ഗഹനമായ രഹസ്യങ്ങള്‍ ലളിതമായും സമഗ്രമായും മനസിലാക്കാന്‍ സഹായിക്കുന്ന വിദ്യാഭ്യാസ പാഠ്യപദ്ധതിയാണ് ക്രമീകരിച്ചിരിക്കുന്നത്.

ഫാ.ടോം ഓലിക്കരോട്ട് ആണ് സ്റ്റഡി സെന്ററിന്റെ കോഴ്‌സ് ഡയറക്ടര്‍. മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഫാ.ബിനോജ് മുളവരിയ്ക്കല്‍ (മോറല്‍ തിയോളജി), ഫാ.ടോം ഓലിക്കരോട്ട്, ഫാ.പ്രിന്‍സ് മുളകുമറ്റത്തില്‍ (ബിബ്‌ളിക്കല്‍ സ്റ്റഡീസ്), ഫാ.ബിജു മുട്ടത്തുകുന്നേല്‍(കാനോന്‍ ലോ), ഫാ.ചെറിയാന്‍ വാരിക്കാട്ട്, ഫാ.അനീഷ് കൊട്ടുകാപ്പള്ളി(ചര്‍ച്ച് ഹിസ്റ്ററി), ഫാ.ബിനു തടത്തില്‍പുത്തന്‍വീട്ടില്‍, ഫാ.സനല്‍ മാളിയേക്കല്‍ (ഡോഗ്മാറ്റിക് തിയോളജി), ഫാ.റിജോയ് പഴയാറ്റില്‍(ലിറ്റര്‍ജി) എന്നിവരാണ് സ്റ്റഡി സെന്ററില്‍ വിവിധ വിഷയങ്ങളില്‍ ക്‌ളാസുകള്‍ കൈകാര്യം ചെയ്യുന്നത്.