India - 2025

ബിഷപ്പ് സൈമൺ കായ്പ്പുറം വിടവാങ്ങി: മൃതസംസ്കാരം ബുധനാഴ്ച

സ്വന്തം ലേഖകന്‍ 22-04-2019 - Monday

ഒറീസ്സ: ഒറീസ ബാലസോര്‍ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് സൈമൺ കായ്പ്പുറം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരിന്നു മരണം. കണ്ണകര സെന്റ് സേവ്യേഴ്സ് ക്നാനായ പള്ളി ഇടവകാംഗമാണ്. സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബാലസോര്‍ കത്തീഡ്രലില്‍ നടക്കും. ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം സ്വദേശിയായ ബിഷപ്പ് സൈമണ്‍ കായ്പ്പുറം വിന്‍സെന്റിയന്‍സ് സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. 2013 ഡിസംബര്‍ ഒന്‍പതിനാണ് ബാലസോര്‍ ബിഷപ്പായി അദ്ദേഹം നിയമിതനായത്.


Related Articles »