India - 2025

രക്തസാക്ഷി ജ്വാല തെളിച്ച് കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 27-04-2019 - Saturday

കോട്ടയം: ശ്രീലങ്കയില്‍ ഐഎസ് ഭീകരാക്രമണത്തില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ രക്തസാക്ഷി ജ്വാല തെളിച്ചു. കോട്ടയം ഗാന്ധി സ്‌ക്വയറിലാണ് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ ജ്വാല തെളിച്ചത്. പ്രസിഡന്റ് ബിജു പറയന്നിലം കേന്ദ്രഭാരവാഹികള്‍ക്കു ദീപം പകര്‍ന്നു നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

രക്തസാക്ഷിത്വം വഹിച്ച സഹോദരങ്ങളോടും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നാളെ കെസിബിസി ലോകസമാധാനത്തിനു വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനാ ദിനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാ ഇടവകകളിലും രക്തസാക്ഷി ജ്വാല തെളിക്കാന്‍ കേന്ദ്ര കാര്യാലയത്തില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

ഭീകരാക്രമണത്തിനെതിരേ രൂപത കേന്ദ്രങ്ങളില്‍ സമാധാന സദസും സംഘടിപ്പിക്കും. ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, പി.ജെ.പാപ്പച്ചന്‍, ജോയി മുപ്രാപ്പള്ളി, സാജു അലക്‌സ്, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, റിന്‍സണ്‍ മണവാളന്‍, ജോസുകുട്ടി മാടപ്പള്ളി, ജോര്‍ജ് കോയിക്കല്‍, തോമസ് പീടികയില്‍, ആന്റണി തൊമ്മാന, സിജില്‍ പാലക്കോടിയില്‍, എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 240