Meditation. - March 2024

മരണത്തിന് മുന്‍പ് യേശു മാനവകുലത്തിന് നല്കിയ സമ്മാനം

സ്വന്തം ലേഖകന്‍ 27-03-2024 - Wednesday

"യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍" (യോഹ 19:26).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 27

രക്ഷാകര സന്ദേശം നിറഞ്ഞു നിൽക്കുന്ന ഈ പുത്രോചിതമായ ആ പ്രകടനം, ഏറെ മഹത്വം അര്‍ഹിക്കുന്ന ഒന്നാണ്. മറിയത്തിന്റെ മകൻ എന്നുള്ള ആ സ്ഥാനത്തിനും അപ്പുറം തന്റെ എല്ലാ ശിഷ്യരെയും പ്രായഭേദമന്യേ തന്റെ സ്വന്തം മകനും മകളും ആയി സ്വീകരിക്കുവാനുള്ള ദൌത്യം യേശു മറിയത്തിനെ എല്പ്പിക്കുന്നു. ഇത് കേവലം കുടുംബപരമായ ഒരു പ്രകടനം അല്ല.

ലോകത്തിന്റെ രക്ഷകന്‍, മറിയത്തിനു ഒരു 'സ്ത്രീ' എന്ന നിലയിൽ നൽകുന്നത് ഒരു പുതിയ മാതൃത്വത്തിന്റെ സ്ഥാനമാണ്. അതായത് സഭയിലുള്ള എല്ലാ വിശ്വാസികളുടെയും അമ്മ എന്ന സ്ഥാനം. അതുകൊണ്ട്, സഭയുടെ മാതാവ് മറിയം എന്ന പവിത്രമായ സ്ഥാനം കുരിശിൽ കിടന്നു കൊണ്ട് മകൻ ആ അമ്മയ്ക്ക് നൽകുന്നു.

യോഹന്നാനു നൽകിയ ഈ സ്നേഹോപഹാരത്തിലൂടെ, യേശുക്രിസ്തുവിന്റെ അനുയായികളോടും എല്ലാ മനുഷ്യ സമൂഹങ്ങളോടും കുരിശിൽ കിടന്ന്‌ തന്റെ മരണ സമയത്ത് യേശു നൽകിയ സമ്മാനമാണ് മറിയം. അമ്മയും മകനും തമ്മിലുള്ള ആ രക്തബന്ധം മാത്രമായിരുന്നില്ല അതിനു അടിസ്ഥാനം. ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ മർമം ഈ പുത്രനും അമ്മയും ആയിരുന്നു എന്നത് തന്നെയാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 23.11.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »