India - 2025
ഫാ. ജോര്‍ജ് കുരിശുമ്മൂട്ടില്‍ മലങ്കര റീജണിന്റെ പുതിയ വികാരി ജനറാള്‍
22-05-2019 - Wednesday
കോട്ടയം: കോട്ടയം അതിരൂപതയുടെ മലങ്കര റീജണിന്റെ പുതിയ വികാരി ജനറാളായി ഫാ. ജോര്‍ജ് കുരിശുമ്മൂട്ടിലിനെ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് നിയമിച്ചു. റാന്നി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ വികാരിയായി സേവനം ചെയ്തുവരികയായിരുന്നു ഫാ. ജോര്‍ജ്. കറ്റോട് ഇടവക കുരിശുമ്മൂട്ടില്‍ അലക്‌സാണ്ടര്‍ അച്ചാമ്മ ദന്പതികളുടെ മകനാണ്.
മംഗലാപുരം സെന്റ് ജോസഫ്‌സ് ഇന്റര്‍ ഡയോസിഷന്‍ സെമിനാരിയില്‍ ഫിലോസഫി പഠനവും തിയോളജി പഠനവും പൂര്‍ത്തിയാക്കിയ ഫാ. ജോര്‍ജ് 1987 ഡിസംബര്‍ 27ന് പൗരോഹിത്യം സ്വീകരിച്ചു. ക്രിസ്റ്റ്യന്‍ ഐക്കണോഗ്രഫിയില്‍ ലെബനന്‍ ഹോളി സ്പിരിറ്റ് മറോണെറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്.
