India

മലങ്കര കത്തോലിക്ക സഭയുടെ 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾക്കു സമാപനം

പ്രവാചകശബ്ദം 21-09-2025 - Sunday

അടൂർ: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിൽ അടൂരിലെ മാർ ഈവാനിയോസ് നഗറിൽ നടന്നുവന്ന 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾ സമാപിച്ചു. ഇന്നലെ രാവിലെ നടന്ന സമൂഹബലിക്കു മുന്നോടിയായി അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ സഭ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് തൃതീയൻ യൗനാൻ ബാവ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ എന്നിവരെ വിശ്വാസികൾ പ്രാർത്ഥനാപൂർവം വരവേറ്റു. സമൂഹബലിക്ക് കർദ്ദിനാൾ മാർ ക്ലീമിസ് ബാവ മുഖ്യകാർമികത്വം വഹിച്ചു.

ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, സാമുവൽ മാർ ഐറേനിയോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, വിൻസന്‍റ് മാർ പൗലോസ്, തോമസ് മാർ യൗസേബി യോസ്, ജോസഫ് മാർ തോമസ്, തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ തിയോഡോഷ്യസ്, ഗീവർഗീസ് മക്കാറിയോസ്, മാത്യൂസ് മാർ പോളികാർപ്പസ്, ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പക്കോമിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ യൂലിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കോട്ടയം അതിരൂപതാ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം എന്നിവരും പാത്രിയർക്കീസ് ബാവയ്ക്കൊപ്പം എത്തിയ മാർ ബർണബാസ് യൂസിഫ് ഹാബാഷ്, മാർ എഫ്രേം യൂ സിഫ് ആബാ എന്നീ ബിഷപ്പുമാരും കുർബാനയിൽ കാർമികരായി.

നിയുക്ത മെത്രാന്മാരായ മോൺ. ഡോ. കുര്യാക്കോസ് തടത്തിൽ, മോൺ. ഡോ. ജോ ൺകുറ്റിയിൽ എന്നിവരും നാനൂറോളം വൈദികരും സഹകാർമികരായിരുന്നു. കാ ഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ കുർബാന മധ്യേ വചനസന്ദേശം നൽകി.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »