News - 2024

കേരളത്തിലെ ക്രൈസ്തവ സഭകള്‍ ആഗോള സഭക്കു മാതൃക: ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി

01-09-2019 - Sunday

കോട്ടയം: വിശ്വാസത്തിലും പൗരാണികതയിലും ആഗോള സഭകള്‍ക്കു മാതൃകയാണ് കേരളത്തിലെ ക്രൈസ്തവ സഭകളെന്ന് ആംഗ്ലിക്കന്‍ സഭാ സമൂഹത്തിന്റെ പരമാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് റവ. ജസ്റ്റിന്‍ വെല്‍ബി. സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ബേക്കര്‍ മൈതാനത്തു ഇന്നലെ വൈകുന്നേരം നടന്ന മഹാസംഗമത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി. പ്രാര്‍ത്ഥനയുടെയും സ്‌നേഹത്തിന്റെയും ഐക്യത്തില്‍ എല്ലാ മതസ്ഥരുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന ദൗത്യമാണ് ഇന്ത്യയിലെ െ്രെകസ്തവ സഭകള്‍ നിര്‍വഹിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സിഎസ്‌ഐ, സിഎന്‍ഐ സഭകള്‍ ഇക്കാര്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഈസ്റ്റര്‍ ദിവസത്തെ ബോംബ്‌സ്‌ഫോടനത്തില്‍ ശ്രീലങ്കയില്‍ തകര്‍ന്ന പള്ളികളില്‍ വിശ്വാസികള്‍ ഇപ്പോഴും തീക്ഷ്ണതയോടെയാണ് പ്രാര്‍ത്ഥിക്കുന്നത്. ഉറ്റവര്‍ നഷ്ടപ്പെട്ടവരും ആശ്വാസത്തിനായി ദേവാലയങ്ങളില്‍ ഒരുമിച്ചു കൂടി പ്രാര്‍ഥിക്കുന്നതു കാണാനിടയായി. രക്തസാക്ഷിത്വമാണ് സഭയുടെ കരുത്തായി ഞാന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ.ഉമ്മന്‍ അധ്യക്ഷത വഹിച്ചു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മലങ്കര മാര്‍ത്തോമ സഭ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, യാക്കോബായ സഭ സിനഡ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ്, യൂഹാനോന്‍ മാര്‍ ക്രിസ്‌തോമോസ് മെത്രാപ്പോലീത്ത, സിഎസ്‌ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് ഡോ.വടപ്പള്ളി പ്രസാദറാവു, തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ് ധര്‍മരാജ് റസാലം, ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ്, ബിഷപ് തോമസ് സാമുവല്‍, തോമസ് ചാഴികാടന്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍.സോന, സിഎസ്‌ഐ സിനഡ് ജനറല്‍ സെക്രട്ടറി റവ.ഡോ. രത്‌നാകര സദാനന്ദ, ട്രഷറര്‍ റോബര്‍ട്ട് ബ്രൂസ്, റവ.ആസിര്‍ എബനേസര്‍, ഡോ.സൂസന്‍ തോമസ്, സിഎസ്‌ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറി റവ.ജോണ്‍ ഐസക് അത്മായ സെക്രട്ടറി ഡോ.സൈമണ്‍ ജോണ്‍ ട്രഷറര്‍ റവ.തോമസ് പായിക്കാട്, രജിസ്ട്രാര്‍ ജേക്കബ് ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ് റവ. ജസ്റ്റിന്‍ വെല്‍ബിയുടെ സഹധര്‍മിണി കരോളിന്‍ വെല്‍ബി സ്വീകരണങ്ങള്‍ക്കു നന്ദി പറഞ്ഞു.


Related Articles »