Youth Zone - 2024

നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫാ. ജോര്‍ജ് പുത്തൂരിന്റെ ആകാശചാട്ടം വീണ്ടും

17-10-2019 - Thursday

ലണ്ടന്‍: കഴിഞ്ഞ തവണ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ഫണ്ട് തേടി ആകാശച്ചാട്ടം നടത്തിയ അംഗപരിമിതനായ ഇടുക്കി കട്ടപ്പന സ്വദേശിയായ വൈദികന്‍ ഫാ.ജോര്‍ജ് പുത്തൂര്‍ വീണ്ടും ആകാശ ചാട്ടത്തില്‍ പങ്കെടുത്തു. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടി 1500 അടി ഉയരത്തില്‍ നിന്ന് ഫാ.ജോര്‍ജ് പുത്തൂരാന്‍ ഉള്‍പ്പെടെ 37 പേര്‍ ആകാശ ചാട്ടത്തില്‍ പങ്കെടുത്തത്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പഠനത്തിനു വേണ്ടിയായിരുന്നു ചാട്ടം.

അംഗപരിമിതനായ ഫാ.ജോര്‍ജ് പുത്തൂര്‍ കഠിനമായ പരിശീലനങ്ങള്‍ക്കൊടുവിലാണ് ചെറുവിമാനത്തില്‍ നിന്ന് സഹായിയുമൊത്ത് ചാടിയത്. കേരളത്തിലെ 100 നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി 40 ലക്ഷം രൂപയാണ് അദ്ദേഹവും സംഘവും സ്വരൂപിച്ചത്. ആകാശച്ചാട്ടം കഴിഞ്ഞ മാസം 28നാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചിരുന്നു. ഫാ.ജോര്‍ജ് പുത്തൂരിനൊപ്പം മലയാളിയും കലാകാരനുമായ കലാഭവന്‍ ദിലീപ്, നഴ്‌സ് രഞ്ജുകോശി, വിദ്യാര്‍ഥി ജോയല്‍ മനോജ് തുടങ്ങിയവരും പങ്കെടുത്തു.




Related Articles »