Meditation. - April 2024
മരണത്തെ കീഴടക്കിയ യേശുവിന്‍റെ ഉത്ഥാനത്തില്‍ ആനന്ദിക്കുക.
സ്വന്തം ലേഖകന്‍ 12-04-2023 - Wednesday
"അപ്പോള്‍ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്‍മേല്‍ ഇരുന്നു" (മത്തായി 28:2).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-12
ദുഃഖശനിയാഴ്ച നാം ജ്ഞാനസ്നാന വ്രതം പുതുക്കുമ്പോള്‍ യേശുവെന്ന ജലത്തിൽ മുങ്ങുക അനിവാര്യമാണ്. ഈ ജ്ഞാനസ്നാനം, കർത്താവുമായുള്ള നമ്മുടെ മരണത്തിന്റെ ഐക്യത്തിനായി നമ്മളെ കഴുകി ശുദ്ധീകരിക്കുന്നു. ഈസ്റ്റർ ഞായറിലെ ആരാധനക്രമത്തിലെ വിശുദ്ധ ഗ്രന്ഥ വായനയില്‍, പ്രത്യേകമായി പ്രകൃതി ശക്തിയെ കുറിച്ചു പരമാര്‍ശിക്കുന്നുണ്ട്. യേശുവിന്‍റെ മരണ-ഉത്ഥാന സമയത്ത് ഈ ശക്തികൾ തന്നെയാണു വിവിധ അത്ഭുത പ്രതിഭാസങ്ങള്‍ക്ക് അടയാളങ്ങളായി മാറിയതും. അവിടുത്തെ ഉത്ഥാന സമയത്ത് ഉണ്ടായ ശക്തമായ ഭൂകമ്പം- യേശുവിന്‍റെ കല്ലറയെ മൂടിയിരിന്ന കല്ലിനെ മറിച്ചു മാറ്റി.
ഉയിര്‍പ്പ് തിരുനാള്‍ രാത്രിയിലെ ആരാധനക്രമത്തിൽ അഗ്നിയുടെ പ്രാധാന്യത്തെ പറ്റിയും പരാമർശിക്കുന്നുണ്ട്. ഉത്ഥാന ഞായറാഴ്ചയിലെ തിരികളുമെന്തിയുള്ള പ്രദിക്ഷണം ഇതിനെ സൂചിപ്പിക്കുന്നു. അഗ്നി അതിന്റെ പാതയിലുള്ള എല്ലാത്തിനെയും ചാമ്പൽ ആക്കുന്നു. അതേ സമയം തന്നെ അഗ്നിക്ക് മനുഷ്യസമൂഹത്തിനു നന്മയായും പ്രയോജനപ്പെടാറുണ്ട്. കാരണം മനുഷ്യർക്ക് തണുപ്പിൽ നിന്നും സംരക്ഷണം നൽകുവാൻ അഗ്നിക്ക് കഴിയും. അതുപോലെ അഗ്നി നിഴലുകളെ മായിച്ച് പ്രകാശം തരുന്നു. ഇത്കൊണ്ടാണ് ഈസ്റ്റര്‍ ദിനത്തില്‍ നാം, ലോകപ്രകാശമായ യേശുവിനെ അനുസ്മരിച്ച് കൊണ്ട്, രാത്രിയുടെ അന്ധകാരത്തില്‍ തിരി തെളിച്ച്, ഘോഷയാത്രയായി ഉത്ഥാനത്തിന്റെ പ്രതീകമായ യേശുവിനെ വാഴ്ത്തുവാനുള്ള കാരണവും.
ഏറെ മഹത്വമുള്ള ഈസ്റ്റർ ദിനത്തിൽ, നാമെല്ലാവരും ആഹ്ലാദത്തിൽ ആയിരിക്കുവാൻ സഭ ആഹ്വാനം ചെയ്യുന്നു. യേശുക്രിസ്തുവിലുള്ള ജീവൻ മരണത്തെക്കാൾ ശക്തിയുള്ളതും അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്ന നിത്യരക്ഷ പാപത്തെക്കാൾ ശക്തവുമായതിനാല്‍ നമ്മുക്കും ആഹ്ലാദിക്കാം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.4.94)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.