Purgatory to Heaven. - April 2024
നമ്മുടെ സമ്പത്ത് ആത്മാക്കളുടെ രക്ഷയ്ക്കായി വിനിയോഗിക്കുമ്പോള്‍ ലഭിക്കുന്ന അനുഗ്രഹം
സ്വന്തം ലേഖകന്‍ 13-04-2023 - Thursday
“ദരിദ്രന് കൈതുറന്ന് കൊടുക്കുക, അങ്ങനെ നീ അനുഗ്രഹപൂര്‍ണ്ണനാകട്ടെ” (പ്രഭാഷകന്‍ 7:32).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-13
ബാലനായിരിക്കെ തന്നെ വിശുദ്ധ പീറ്റര്‍ ഡാമിയന്, തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ് അദ്ദേഹത്തെ വളര്‍ത്തിയത്. വളരെ ക്രൂരമായാണ് ആ സഹോദരന്‍ വിശുദ്ധനോട് പെരുമാറിയിരുന്നത്. ഒരു ദിവസം വിശുദ്ധന്‍ വളരെ വലിയൊരു നാണയം വഴിയില്‍ കിടക്കുന്നതു കണ്ടു. ആ പൈസ കൊണ്ട് വാങ്ങിക്കാവുന്ന നിരവധി സാധനങ്ങളെക്കുറിച്ച് വിശുദ്ധന്‍ ഓര്‍ത്തു. എന്നിരുന്നാലും, തന്നേക്കാള്‍ ദാരിദ്രാവസ്ഥയില്‍ കഴിയുന്ന പാവപ്പെട്ട ആത്മാക്കളെപ്പറ്റി വിശുദ്ധന്‍ ഒരു നിമിഷം ആലോചിച്ചു. നിസ്സഹായരായ ആത്മാക്കളെ കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ ദുഃഖിതനാക്കി.
അതിനാല്‍ തന്നെ, ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുവാന്‍ ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാനായി തന്‍റെ കൈയില്‍ ഉണ്ടായിരിന്ന നാണയം വിശുദ്ധന്‍ ഒരു പുരോഹിതന് നല്‍കി. ആ ദിവസം മുതല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കണ്ടു തുടങ്ങി. മാന്യനും, ദയയുള്ളവനുമായ മറ്റൊരു സഹോദരന്‍ വിശുദ്ധന്റെ സംരക്ഷണം ഏറ്റെടുക്കുകയും, ഒരു പുരോഹിതനാകുവാന്‍ അദ്ദേഹത്തെ അനുവദിക്കുകയും ചെയ്തു.
വിശുദ്ധ പീറ്റര്‍ ഡാമിയനുണ്ടായ ഈ അനുഭവം വിരല്‍ചൂണ്ടുന്നത്, നമ്മില്‍ പലരും അറിയാതെ പോകുന്ന ഒരു സത്യത്തിലേക്കാണ്. ആത്മാക്കളുടെ രക്ഷയ്ക്കായി നാം മുടക്കുന്ന ഓരോ ചില്ലി കാശിനും വലിയ പ്രതിഫലമായിരിക്കും ലഭിക്കുക. പല വിശുദ്ധരും ഇതിനെ പറ്റി വ്യക്തമായ ചിന്തകള്‍ പങ്ക് വെച്ചിട്ടുണ്ട്.
വിചിന്തനം:
നിന്നെ ജ്ഞാനസ്നാനപ്പെടുത്തിയ പുരോഹിതന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുക. അദ്ദേഹത്തിന്റെ നാമം ഓര്‍ത്തിരിക്കേണ്ടത് അത്യാവശ്യമല്ല. സര്‍വ്വശക്തനായ ദൈവത്തിനു അദ്ദേഹമാരാണെന്നറിയാം!
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക