India - 2024

'എല്ലാവര്‍ക്കും ഭക്ഷണം': പദ്ധതിയുമായി താമരശേരി മരിയന്‍ പ്രോലൈഫ് മൂവ്‌മെന്‍റ്

02-11-2019 - Saturday

തിരുവമ്പാടി: താമരശേരി രൂപത മരിയന്‍ പ്രോ ലൈഫ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന 'എല്ലാവര്‍ക്കും ഭക്ഷണം' എന്ന 'മന്ന' പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം സീറോ മലബാര്‍ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബിഷപ്പ് എമിരറ്റസ് മാര്‍ പോള്‍ ചിറ്റിലപ്പിളിക്ക് മന്ന ഫലകം നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. തിരുവന്പാടി ഇടവകയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

' വിശപ്പു രഹിത താമരശേരി രൂപത' എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് 'ജീവന്റെ സംരക്ഷണത്തിനും സമൃദ്ധിക്കും വേണ്ടി' എന്ന മുദ്രാവാക്യത്തില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന മരിയന്‍ പ്രോലൈഫ് മൂവ്‌മെന്റ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. തിരുവന്പാടി ഇടവകയില്‍ ആരംഭിച്ച മന്ന പദ്ധതി വരും മാസങ്ങളില്‍ രൂപതയുടെ മറ്റു ഇടവകകളിലും നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് രൂപതാധ്യക്ഷന്‍ മാര്‍. റെമിജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു.

മന്ന പദ്ധതി ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതാണെങ്കിലും വിശപ്പു രഹിത താമരശേരി രൂപത യാഥാര്‍ത്ഥ്യമാകാന്‍ തങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മരിയന്‍ പ്രോലൈഫ് മൂവ്‌മെന്റ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തിരുവന്പാടി ഇടവകയില്‍ നിന്ന് തെരഞ്ഞെടുത്ത 20 കുടുംബങ്ങള്‍ക്ക് പ്രതിമാസം 1500 രൂപയുടെ ഭക്ഷ്യ വസ്തുകളാണ് നല്‍കുക.


Related Articles »