Meditation. - April 2024
ദൈവീകസ്നേഹത്തിന്‍റെ സമവാക്യം
സ്വന്തം ലേഖകന്‍ 18-04-2016 - Monday
"സ്വന്തം ജീവൻ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; എന്നാൽ, ആരെങ്കിലും എനിക്ക് വേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അത് കണ്ടെത്തും" (മത്തായി 16:25).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-18
ദൈവ സ്നേഹത്തിലേയ്ക്കാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. ആരൊക്കെ ദൈവീകസ്നേഹം അനുഭവിച്ചറിയുന്നുവോ അവര്‍ക്ക് ദീർഘക്ഷമയുടെയും കാരുണ്യത്തിന്റെയും മനോഭാവം ലഭിക്കുന്നു. ദൈവീകാനുഭവവും ദൈവസ്നേഹവും പരസ്പര പൂരകങ്ങളാണ്. "സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്‌നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു" (1 കൊറിന്തോസ് 13:4-6).
ക്രൂശിക്കപെട്ട യേശുവിൽ സ്നേഹത്തിന്റെ പൂർണമായ അര്‍ത്ഥം നമ്മുക്ക് കാണാന്‍ സാധിയ്ക്കുന്നു. അപരനോടുള്ള സ്നേഹത്തെ പ്രതി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ ദൈവ സന്നിധിയില്‍ ആനന്ദം കണ്ടെത്തുമെന്നത് ഉറപ്പായ സത്യമാണ്. ഇതിനെ ദൈവീക സ്നേഹത്തിന്റെ രഹസ്യ സമവാക്യമെന്ന്‍ വിശേഷിപ്പിക്കാം.
തന്റെ അയല്ക്കാരന്‍റെ ഉന്നമനത്തിനായി നാം വിട്ടുവീഴ്ച ചെയ്യുമ്പോൾ അവനുമായി നിസ്സ്വാർത്ഥ സ്നേഹം പങ്കിടുമ്പോൾ നമ്മുക്ക് ദൈവീകാനുഭവം ലഭിക്കുന്നു. ഭാര്യാ-ഭർതൃ ബന്ധത്തില്‍ രണ്ടു വ്യക്തികളുടെ ശാരീരികവും ആത്മീയവുമായ ഐക്യം പരസ്പരമുള്ള പങ്കു വെയ്ക്കലായി മാറിയെങ്കില്‍ മാത്രമേ ദൈവീക സ്നേഹം അവരിൽ പൂര്‍ണ്ണമാകുകയുള്ളൂ.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാൽസ്ബർഗ്ഗ്, 26.6.88)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.