News - 2024
യുഎഇ പ്രമാണരേഖയുടെ വാര്‍ഷികത്തില്‍ തീവ്രവാദത്തിന് അന്ത്യം കുറിക്കാന്‍ ആഹ്വാനവുമായി പാപ്പ
സ്വന്തം ലേഖകന്‍ 06-02-2020 - Thursday
വത്തിക്കാന്‍ സിറ്റി: യുഎഇ സന്ദര്‍ശനത്തിനിടെ മനുഷ്യ സാഹോദര്യത്തിന്റെ സന്ദേശം പ്രഖ്യാപിച്ചുകൊണ്ട് അബുദാബി പ്രമാണരേഖ ഒപ്പുവച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തീവ്രവാദം ചെറുക്കാന്‍ ആഹ്വാനവുമായി പാപ്പ. ഫെബ്രുവരി നാലാം തീയതി അറബ് മീഡിയ കണ്‍വെന്‍ഷന്‍ ഫോര്‍ ഹ്യൂമന്‍ ഫ്രറ്റേണിറ്റിക്ക് അയച്ചുകൊടുത്ത വീഡിയോ സന്ദേശത്തിലാണ് തീവ്രവാദത്തിന് അന്ത്യം കുറിക്കുവാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്. രേഖ ഒപ്പുവെച്ചതിനെ മഹിമയാര്‍ന്ന മനുഷ്യത്വപരമായ പ്രവര്‍ത്തി എന്ന്‍ വിശേഷിപ്പിച്ച പാപ്പ, വെറുപ്പിനോ തീവ്രവാദത്തിനോ ഇടമില്ലാത്ത ശാന്തിയും സ്‌നേഹവും സാഹോദര്യവും മനുഷ്യരാശിയുടെ ഭാവിക്കായി താന്‍ പ്രത്യാശ വയ്ക്കുന്നതായി പാപ്പാ പറഞ്ഞു.