Meditation. - April 2024
മാനവകുലത്തോട് യേശു കാണിച്ച കരുണാര്‍ദ്ര സ്നേഹം.
സ്വന്തം ലേഖകന്‍ 28-04-2016 - Thursday
"എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം അവ എന്നെ അനുഗമിക്കുന്നു" (യോഹന്നാൻ 10:27).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-28
കാൽവരിയില്‍ ബലിയായ യേശുവിലേക്ക് ഒരു നിമിഷം നമ്മുക്ക് നോക്കാം. മനുഷ്യന്റെ ഘോര പാപങ്ങള്‍ക്ക് പരിഹാരമായി, കുരിശിൽ ബലിയായി മാറിയ യേശുവിനെ പറ്റിയുള്ള ചിന്ത നമ്മുടെ ബുദ്ധിയുടെ തലങ്ങളെ വിശുദ്ധീകരിക്കാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. ഒരു രീതിയില്‍ പറഞ്ഞാല്‍ മാനവ കുലത്തോടുള്ള അവിടുത്തെ കരുണാര്‍ദ്ര സ്നേഹം കുരിശില്‍ പ്രതിഫലിക്കപ്പെട്ടുയെന്നതാണ് സത്യം. പാപത്തിന്റെ ചുഴിയില്‍ അകപ്പെട്ട മനുഷ്യനെ സ്നേഹത്തോടെ വാരിപുണരുവാന്‍ അവിടുന്ന് തന്റെ സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയാണുണ്ടായത്.
വിശുദ്ധ പൌലോസ് ശ്ലീഹാ പറയുന്നു, "യേശുക്രിസ്തു വഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടുന്നു തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു" (എഫസോസ് 1:5). തന്റെ യാഗബലിയിലൂടെ അവിടുന്ന് നമ്മെ ദത്തെടുത്തുയെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ചെന്നായ്ക്കളുടെ കെണിയില്‍ അകപ്പെട്ട കുഞ്ഞാടിനെ പോലെ അവന്‍ ബലിയായി മാറി. താന്‍ അനുഭവിക്കാന്‍ പോകുന്ന സഹനത്തെ പറ്റി അവിടുത്തേക്ക് അറിയാമായിരിന്നെങ്കിലും പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ തിരുമനസ്സായ യേശുവിന്റെ ആഴമായ സ്നേഹത്തെ പറ്റിയാണ് ഇത് സൂചിപ്പിക്കുന്നത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 27.4.8).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.