Faith And Reason - 2024

സഹാനുഭൂതിയെ കര്‍മ്മങ്ങളാക്കി മാറ്റേണ്ട സമയമാണ് നോമ്പുകാലം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 08-03-2020 - Sunday

വത്തിക്കാന്‍ സിറ്റി: നമ്മുക്ക് മറ്റുള്ളവരോടുള്ള സഹാനുഭൂതിയെ കര്‍മ്മങ്ങളാക്കി മാറ്റേണ്ട സമയമാണ് നോമ്പുകാലമെന്ന് ഫ്രാന്‍സിസ് പാപ്പ. സഹായിക്കാൻ ആരുമില്ലാതെ കഷ്ടപ്പെടുന്നവരുടെ വേദനയെക്കുറിച്ച് ചിന്തിക്കാൻ നമ്മെ അനുവദിക്കുന്നതിനുള്ള ഉത്തമമായ സമയമാണ് നോമ്പുകാലം. നമ്മുടെ സഹാനുഭൂതിയെ ഐക്യദാർഡ്യത്തിന്‍റെയും കരുതലിന്‍റെയും ദൃഢമായ കര്‍മ്മങ്ങളാക്കി മാറ്റേണ്ട സമയമാണിത്. മാര്‍ച്ച് ആറാം തിയതി ട്വിറ്ററില്‍ പാപ്പ കുറിച്ച വാക്കുകളാണിവ. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, എന്നീ ഭാഷകളില്‍ ഈ സന്ദേശം പാപ്പ പങ്കുവെച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »