Purgatory to Heaven. - April 2024
ക്ഷണികമായ ജീവിതവ്യഗ്രതകള്‍ക്കിടയില്‍ നിത്യതയിലേക്ക് എന്ത് നിക്ഷേപമാണ് നീ സമ്പാദിച്ചിരിക്കുന്നത്?
സ്വന്തം ലേഖകന്‍ 30-04-2024 - Tuesday
“ഞാന്‍ മുന്തിരിചെടിയും നിങ്ങള്‍ ശാഖകളുമാണ്; ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല” (യോഹന്നാന്‍ 15:5).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-30
“നിങ്ങള്‍ ശുദ്ധീകരണസ്ഥലത്തേക്ക് നോക്കുകയാണെങ്കില്‍, ജീവിത കാലത്ത് സമയം പാഴാക്കിയ നിരവധി ആത്മാക്കളെ കാണുവാന്‍ കഴിയും. ഈ ഭൂമിയില്‍ ചിലവഴിക്കാന്‍ ഞാന്‍ നല്കിയ സമയത്തെ വേണ്ടവിധം വിനിയോഗിക്കാത്ത അവര്‍ തങ്ങളുടെ ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട് കഴിഞ്ഞു. ഇനിയൊരിക്കലും അവര്‍ക്കത് നേടുവാന്‍ കഴിയുകയില്ല.
എന്നാല്‍ ഈ ഭൂമിയില്‍ ഇപ്പോള്‍ നശ്വര-ജീവിതം നയിക്കുന്ന നിങ്ങളോരോരുത്തരുടെയും പക്കല്‍ സമയമുണ്ട്. ദാനധര്‍മ്മം, ഉപവാസം, പ്രാര്‍ത്ഥന എന്നിവയിലൂടെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ശുദ്ധീകരണ സമയം കുറക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ നിങ്ങള്‍, നിങ്ങളെ തന്നെ സ്വാര്‍ത്ഥതയില്‍ നിന്നും മോചിപ്പിക്കുക. ഇഹലോക ജീവിതത്തെ സ്വര്‍ഗ്ഗത്തിലേക്കുള്ള അനുഗ്രഹമാക്കി മാറ്റുക.
(സിയന്നായിലെ വിശുദ്ധ കാതറീനു യേശു വെളിപ്പെടുത്തിയത്)
വിചിന്തനം:
ഒരു നിമിഷം നിങ്ങളുടെ സ്വന്തം ഹൃദയത്തിലേക്ക് നോക്കുക. യേശു നിങ്ങളുടെ ജീവിതത്തില്‍ പാകിയ സ്നേഹത്തിന്റെ അടിത്തറയ്ക്കു ബലക്ഷയം സംഭവിച്ചിട്ടുണ്ടോ? ഈ ലോകത്തില്‍ ദൈവം നല്കിയ സമയം നാം വേണ്ടവിധം വിനിയോഗിച്ചിട്ടുണ്ടോ?ആത്മശോധന ചെയ്യുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക