Life In Christ - 2024
“ഉത്ഥിതനായ ക്രിസ്തു നമ്മുടെ അരികില്‍ തന്നെയുണ്ട്”: കര്‍ദ്ദിനാള്‍ പെല്ലിന്റെ ഓര്‍മ്മപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ 14-04-2020 - Tuesday
മെല്‍ബണ്‍: പ്രതികൂലമായ ഈ സാഹചര്യത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നാം ഓരോരുത്തരുടേയും അരികില്‍ത്തന്നെ ഉണ്ടെന്നും, ഉത്ഥിതനായ ക്രിസ്തുവില്‍ നിന്നും പുതിയ ശക്തി സ്വീകരിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടും ലൈംഗീകാരോപണ കേസില്‍ കുറ്റവിമുക്തനായി ജയില്‍ മോചിതനായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന്റെ ഈസ്റ്റര്‍ സന്ദേശം. കഷ്ടതകള്‍ അനുഭവിക്കുന്നവരുടേയും, രോഗികളുടേയും, വേദനയനുഭവിക്കുന്നവരുടേയും, വ്യാജ ആരോപണങ്ങള്‍ക്കിരയായവരുടേയും തൊട്ടടുത്ത് തന്നെ ക്രിസ്തുവുണ്ടെന്ന്‍ വീഡിയോ സന്ദേശത്തിലൂടെ കര്‍ദ്ദിനാള്‍ പറഞ്ഞു.
ഇറ്റലിക്കാര്‍ക്കൊപ്പം താനുണ്ടെന്നും യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റുവെന്ന യാഥാര്‍ത്ഥ്യത്തിലുള്ള വിശ്വാസത്തിലൂടെ നമ്മള്‍ ഒറ്റക്കെട്ടാണെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. ജയിലില്‍ തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളേയും കര്‍ദ്ദിനാള്‍ സ്മരിച്ചു.. “എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്നും നിങ്ങള്‍ക്കെന്റെ ഈസ്റ്റര്‍ ആശംസകള്‍, ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, തീര്‍ച്ചയായും അവന്‍ ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞു” എന്ന് പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.
1996-ല്‍ മെല്‍ബണ്‍ കത്തീഡ്രലില്‍ വെച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിന്റെ പേരില്‍ 2018 ഡിസംബറിലാണ് കര്‍ദ്ദിനാള്‍ തടവിലാവുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 7-ന് ഓസ്ട്രേലിയന്‍ ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ നിരപരാധിയായി കണ്ട് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിനെ കുറ്റവിമുക്തനാക്കി. നാനൂറിലധികം ദിവസങ്ങള്‍ ജയിലില്‍ കിടന്നതിനു ശേഷമാണ് കര്‍ദ്ദിനാള്‍ ജയില്‍ മോചിതനായത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക