News - 2025

പ്രവാസി പുനരധിവാസം: തുവാനിസ വിട്ടുനല്‍കുമെന്ന് മാര്‍ മാത്യു മൂലക്കാട്ട്

സ്വന്തം ലേഖകൻ 18-04-2020 - Saturday

കോട്ടയം: കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവന്നാല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതിനായി തുവാനിസ ധ്യാനകേന്ദ്രം വിട്ടുനല്‍കാമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ഇത് സംബന്ധിച്ച തീരുമാനം അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു. ഉഴവൂര്‍ ബ്ളോക്കിലെ പ്രവാസികളുടെ പുനരധിവാസത്തിനായാണ് തുവാനീസ, സര്‍ക്കാര്‍ പരിഗണിച്ചത്. ഇവിടെ 60 മുറികളിലായി 180 പേരെ താമസിപ്പിക്കാം. കൂടാതെ പതിനായിരം സ്ക്വയര്‍ ഫീറ്റുള്ള ഹാളും നൽകുവാൻ തയാറാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. കോട്ടയം ക്നാനായ അതിരൂപതയുടെ ഔദ്യോഗിക ധ്യാനകേന്ദ്രമാണ് തുവാനിസ.