Arts

ശൂന്യമായ മിലാന്‍ കത്തീഡ്രലില്‍ നിന്ന് 'ആവേ മരിയ': ഓണ്‍ലൈനില്‍ കണ്ടത് 3.8 കോടി ആളുകള്‍

സ്വന്തം ലേഖകന്‍ 21-04-2020 - Tuesday

മിലാന്‍: കോവിഡ് ഭീതിയിൽ ഈസ്റ്റർ ആഘോഷം ഭവനങ്ങളില്‍ മാത്രമായപ്പോള്‍ വിശ്വാസി സമൂഹത്തിനു പ്രത്യാശ പകർന്നു കൊണ്ട് ഇറ്റാലിയൻ സംഗീതജ്ഞൻ നടത്തിയ സംഗീതപരിപാടി കോടികണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നു. ഉയിര്‍പ്പു തിരുനാള്‍ ദിനത്തിൽ, മിലാൻ കത്തീഡ്രലിൽ നിന്നുകൊണ്ട് ആൻഡ്രിയ ബോസെല്ലി ആലപിച്ച സംഗീതം ആസ്വദിച്ചത് 3.8 കോടി ജനങ്ങളാണ്. ലോക്ക് ഡൌണ്‍ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നു ഈസ്റ്റര്‍ ദിനത്തിലും കത്തീഡ്രല്‍ ദേവാലയം ജനരഹിതമായപ്പോള്‍ സംഗീതജ്ഞനായ ആൻഡ്രിയയും പിയാനോ വായിക്കുന്നയാളും നേരിട്ടെത്തി സംഗീതം ആലപിക്കുകയായിരിന്നു.

ആവേ മരിയ, സാന്താ മരിയ തുടങ്ങി നിരവധി ക്രിസ്ത്യൻ സംഗീതങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ ഈ ഗാനം കോവിഡിനെ തുടര്‍ന്നു ലോകത്തിൽ വേദനിക്കുന്നവർക്കും ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കുമായാണ് ആൻഡ്രിയ സമർപ്പിച്ചിരിക്കുന്നത്. ഈസ്റ്റർ സന്ദേശത്തോടെയാണ് അദ്ദേഹത്തിന്റെ സംഗീത വിസ്മയം ആരംഭിച്ചത്. ഒരുമിച്ചു ചേർന്നുള്ള പ്രാർത്ഥനയുടെ ശക്തിയിലും പുനരുത്ഥാനത്തിന്റെ സാർവ്വത്രിക പ്രതീകമായ ഈസ്റ്ററിലും താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിലാന്‍ കത്തീഡ്രല്‍ ശൂന്യമെങ്കിലും ഗാനം ആലപിക്കുമ്പോള്‍ ഹൃദയം കൊണ്ട് എല്ലാവരും കത്തീഡ്രല്‍ എത്തിച്ചേരുകയാണെന്ന വിധത്തിലുള്ള കമന്‍റ് നിരവധി പേര്‍ വീഡിയോക്ക് ചുവടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്‍പത് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »