Meditation. - May 2024

ജോലിയോടൊപ്പമുള്ള പ്രാര്‍ത്ഥനയുടെ ആവശ്യകത

സ്വന്തം ലേഖകന്‍ 06-05-2020 - Wednesday

"നിങ്ങള്‍ അപേക്ഷകളോടുംയാചനകളോടും കൂടെ എല്ലാസമയവും ആത്മാവില്‍ പ്രാര്‍ഥനാനിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുവിന്‍" (ഏഫസോസ് 6:18).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ്-6

ജോലിയിൽ വ്യാപൃതർ ആയിരിക്കുമ്പോഴും പ്രാർത്ഥിക്കണമെന്ന് ഇറ്റലിയിലെ വിശുദ്ധ വിശുദ്ധ ബെനെടിക്റ്റ് ജനങ്ങളെ പഠിപ്പിച്ചു. അദ്ദേഹത്തെ അനുഗമിച്ച സന്യാസികൾ വിശുദ്ധന്റെ ആ തത്വത്തോട് ആത്മാർഥമായി കൂറും പുലർത്തിയിരുന്നു. ജോലിയോടൊപ്പമുള്ള അവരുടെ പ്രാര്‍ത്ഥന അവരില്‍ വിപ്ലവാത്മകമായ ഒരു മാറ്റം തന്നെ സൃഷ്ടിച്ചു. ഇന്നത്തെ ആധുനിക വ്യവസായശാലകളിൽ അരങ്ങേറിയ വിപ്ലവങ്ങളെക്കാളും ഒട്ടും താഴെയായിരുന്നില്ല അവരുടെ പ്രാര്‍ത്ഥനാ വിപ്ലവം. വിശുദ്ധ ബെനെടിക്ടിന്റെ ആശയം മനുഷ്യരെ വിശുദ്ധിയിലേയ്ക്ക് നയിക്കുന്നത് ആയിരുന്നു. ജോലിയോടൊപ്പമുള്ള അവരുടെ പ്രാര്‍ത്ഥന അവരെ യഥാര്‍ഥ മനുഷ്യരാക്കി, അവരുടെ കുടുംബജീവിതം ഏറെ അനുഗ്രഹിക്കപ്പെട്ടു, സാമൂഹ്യബന്ധങ്ങളില്‍ പോലും വലിയ മാറ്റം കണ്ട് തുടങ്ങി.

സമ്പത്തിന് വേണ്ടി മാത്രമായുള്ള ഒരു പ്രവര്‍ത്തിയായി, ജോലിയെ കാണുന്ന നിലപാടില്‍ നിന്ന്‍ നമ്മുക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. ഈയൊരു മനോഭാവത്തിൽ ജോലിയെടുക്കുന്നവർക്ക് മനുഷ്യത്വത്തോടെ പെരുമാറാനോ മറ്റു സഹപ്രവർത്തകരുടെ നന്മയെ ദർശിക്കുവാനോ സാധിക്കുകയില്ല. നമ്മുടെ തൊഴില്‍ മേഖല ഏതാണെങ്കിലും ജോലി മദ്ധ്യേ പ്രാര്‍ത്ഥനയ്ക്ക് വലിയ സ്ഥാനം നല്കുക. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങുമെന്ന് ഉറപ്പ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 19.3.94)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »