News - 2024

മികച്ച ജോലി സ്ഥലങ്ങളുടെ ഫോർച്യൂൺ പട്ടികയില്‍ കത്തോലിക്ക മാധ്യമമായ അസെൻഷനും

പ്രവാചകശബ്ദം 02-09-2024 - Monday

ഫിലാഡല്‍ഫിയ: ജോലി ചെയ്യാന്‍ ഏറ്റവും നല്ല സാഹചര്യമുള്ള കമ്പനികളെ കുറിച്ചുള്ള 2024 ഫോർച്യൂൺ ബെസ്റ്റ് സ്മോൾ വർക്ക്പ്ലേസ് ലിസ്റ്റിൽ കത്തോലിക്ക മാധ്യമമായ അസെൻഷനും. 2024 ഫോർച്യൂൺ ബെസ്റ്റ് സ്മോൾ വർക്ക്പ്ലേസ് ലിസ്റ്റിൽ ഇടം നേടുന്ന ആദ്യത്തെ കത്തോലിക്ക മീഡിയയാണ് ഇത്. ഫിലാഡൽഫിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'അസെൻഷൻ' കമ്പനിയ്ക്കു പ്രസിദ്ധീകരണ വിഭാഗം, ബൈബിൾ പഠനങ്ങൾ, ജനപ്രിയ പോഡ്‌കാസ്റ്റുകളായ "ബൈബിൾ ഇൻ എ ഇയർ", "കാറ്റെക്കിസം ഇൻ എ ഇയർ" എന്നി വിവിധ മേഖലകളിലായി ഏറെ ശ്രദ്ധ നേടിയ കമ്പനിയാണ്.

ഗ്രേറ്റ് പ്ലേസ് ടു വർക്ക് എന്ന അനലിറ്റിക്‌സ് സ്ഥാപനം ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫൈഡ് കമ്പനികളിൽ നിന്നുള്ള 31,000-ത്തിലധികം ജീവനക്കാരുടെ സർവേ പ്രതികരണങ്ങൾ വിശകലനം ചെയ്തിരിന്നു. അവരുടെ വിശകലനത്തെ അടിസ്ഥാനമാക്കി, 99% അസൻഷൻ ജീവനക്കാരും ഇത് ജോലി ചെയ്യാനുള്ള മികച്ച സ്ഥലമാണെന്നു അഭിപ്രായപ്പെട്ടിരിന്നു. 2024-ൽ, യുഎസിലെ മികച്ച ജോലിസ്ഥലങ്ങളുടെ പട്ടികയിൽ അസെൻഷൻ എട്ടാം സ്ഥാനത്താണ്. ഈ വർഷമാദ്യം ഫോർച്യൂണിൻ്റെ മില്ലേനിയൽസ് 2024 (ചെറുതും ഇടത്തരവുമായ) മികച്ച ജോലിസ്ഥലങ്ങളുള്ള കമ്പനികളുടെ പട്ടികയിൽ അസെൻഷൻ ആദ്യ എഴുപതില്‍ ഇടം നേടിയിരിന്നു.


Related Articles »